റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്വാഗതഗാനം: സംഘപരിവാര്‍ ബന്ധം അന്വേഷിക്കണമെന്ന് മന്ത്രി

January 9, 2023 - 7:49 pm

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സ്വാഗതഗാനം പരിശോധിക്കണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. സ്വാഗതഗാനത്തിന്റെ ദൃശ്യാവിഷ്‌കാരത്തിലെ സംഘപരിവാര്‍ ബന്ധം അന്വേഷിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ബോധപൂര്‍വം കലാപാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചോയെന്ന് പരിശോധിക്കും.

സാഹോദര്യവും മതൈമത്രിയും ദേശസ്‌നേഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌ക്കാരത്തില്‍ മുസ്ലിം വേഷധാരിയെ തീവ്രവാദിയായി ചിത്രീകരിച്ചെന്നാരോപിച്ച് മുസ്ലിംലീഗ് രംഗത്തെത്തിയിരുന്നു.കവി പി.കെ. ഗോപിയുടെ വരികള്‍ക്ക് കെ. സുരേന്ദ്രന്‍ സംഗീതസംവിധാനമൊരുക്കിയതാണ് ഇത്തവണത്തെ സ്വാഗതഗാനം. ഇതിന് മാതാ പേരാമ്പ്ര ഒരുക്കിയ ദൃശ്യത്തിന് എതിരേയാണ് വിമര്‍ശനം ഉയര്‍ന്നത്. ദൃശ്യാവിഷ്‌കാരത്തില്‍ ഇന്ത്യന്‍ സുരക്ഷാസേന പിടികൂടുന്ന തീവ്രവാദിയെ അറബി ശിരോവസ്ത്രം ധരിച്ചയാളുടെ വേഷത്തില്‍ അവതരിപ്പിച്ചുവെന്നതായിരുന്നു വിമര്‍ശനം. എന്നാല്‍ അങ്ങിനെയൊന്നും ചിന്തിച്ചിട്ടില്ലെന്നും ക്യാപ്റ്റന്‍ വിക്രം കാര്‍ഗില്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടതിന്റെ ദൃശ്യാവിഷ്‌കാരമാണ് ഉദ്ദേശിച്ചതെന്നും ദൃശ്യസംവിധാനം ഒരുക്കിയ മാതാ പേരാമ്പ്രയുടെ ഡയറക്ടര്‍ കനകദാസ് പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *