റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാലക്കാട്: വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിനുള്ളിൽ കയറിയ രാജവെമ്പാലയെ പിടികൂടി. പാലക്കുഴി ഉണ്ടപ്ലാക്കൽ കുഞ്ഞുമോന്റെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിനുള്ളിലാണ് പാമ്പ് കയറിയത്. മുപ്പത് കിലോയോളം തൂക്കമുള്ള രാജവെമ്പാലയ്ക്ക് ഏകദേശം 10 വയസ്സ് തോന്നിക്കും.

കഴിഞ്ഞ രണ്ടു ദിവസമായി കാർ ഉപയോഗിച്ചിരുന്നില്ല. കാറിനുള്ളിൽനിന്ന് ഒരനക്കമുള്ളതായി സംശയം തോന്നിയതോടെ കുഞ്ഞുമോൻ പരിശോധന നടത്തി. ഇതോടെ രാജവെമ്പാലയെ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ വനം വകുപ്പിനെ വിവരമറിയിച്ചു. ആദ്യം കാറിന്റെ ഡോറുകൾ തുറന്നു നൽകിയെങ്കിലും പാമ്പ് പുറത്തുകടന്നില്ല. പിന്നാലെയെത്തിയ വനംവകുപ്പിന്റെ നേതൃത്വത്തിൽ കാറിനുള്ളിലെ മുൻഭാഗത്തുവെച്ച് പാമ്പിനെ പിടികൂടി.വടക്കാഞ്ചേരി സെക്ഷൻ വനം ഉദ്യോഗസ്ഥനായ സലീം, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സുനിൽ എന്നിവരുടെ നേതൃത്വത്തിൽ മുഹമ്മദലിയാണ് പാമ്പിനെ പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *