ന്യൂയോര്‍ക്ക്: പോപ്പ് താരം ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ പൂച്ച ഒലിവിയ ബെന്‍സണ്‍ വളര്‍ത്തുമൃഗങ്ങളിലെ ലോകസമ്പന്നരില്‍ മൂന്നാമത്. ആസ്തി 801 കോടി രൂപ.നേരു പറഞ്ഞാല്‍ ഈ ഭൂമിയിലെ മിക്ക ആളുകളേക്കാളും സമ്പന്നയാണ് ഒലിവിയ. പോപ്പ് താരത്തിന്റെ സ്വത്തുക്കളുടെ നേട്ടം കൊയ്യുകയാണ് ഈ മിടുക്കി പൂച്ച.റോളിങ് സ്‌േറ്റാണ്‍ റിപ്പോര്‍ട്ട് അനുസരിച്ചാണ് ലോകത്തിലെ ഏറ്റവും സമ്പന്നരായ വളര്‍ത്തുമൃഗങ്ങളുടെ പട്ടികയില്‍ ഒലിവിയ ബെന്‍സണ്‍ മൂന്നാം സ്ഥാനത്ത്.
ഓള്‍ എബൗട്ട് ക്യാറ്റ്‌സ് ആണ് ഫോര്‍ബ്‌സ് സ്‌െറ്റെല്‍ ലിസ്റ്റ് തയാറാക്കിയത്. ഇന്‍സ്റ്റാഗ്രാം ഡേറ്റ ഉപയോഗിച്ചാണ് പൂച്ചയുടെ മൊത്തം മൂല്യം കണക്കാക്കിയതും. ആസ്തിയില്‍ ഒലിവയുടെ തൊട്ടുമുകളില്‍ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന നാല ക്യാറ്റാണ്. സയാമീസ് ടാബി സങ്കര ഇനമാണിത്. ആസ്തി 826 കോടി രൂപ.ഒലിവിയ ബെന്‍സണ് ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കൂടിയില്ല. പോപ്പ് താരത്തിനൊത്ത് സംഗീത വേദികള്‍ പങ്കിട്ടാണ് ഒലിവിയ താരമായത്. സ്വിഫ്റ്റ് 2020 ല്‍ പങ്കുവച്ച ഒറ്റ ഫോട്ടോയ്ക്ക് കിട്ടിയത് 20 ലക്ഷം െലെക്കുകള്‍.



