റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മെക്‌സിക്കോയിലെ ജയിലിലുണ്ടായ വെടിവെപ്പില്‍ പതിനാല് പേര്‍ കൊല്ലപ്പെട്ടു

January 3, 2023 - 8:32 am

മെക്സിക്കോ സിറ്റി: മെക്‌സിക്കോയിലെ ജയിലിലുണ്ടായ വെടിവെപ്പില്‍ പതിനാല് പേര്‍ കൊല്ലപ്പെട്ടു. പത്ത് സുരക്ഷാ ജീവനക്കാരും നാല് തടവുകാരുമാണ് കൊല്ലപ്പെട്ടത്. വെടിവയ്പിനിടെ 24 തടവുകാര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു. മെക്‌സിക്കോയിലെ വടക്കന്‍ നഗരമായ സ്യൂഡാന്‍വാറസിലെ ജയിലിലാണ് സംഭവം. തോക്കുധാരികളായ സംഘം ജയിലിനുള്ളില്‍ കടന്ന് വെടിയുതിര്‍ത്തെന്നാണ് റിപ്പോര്‍ട്ട്.തടവുകാരെ കാണാന്‍ പുറത്തുനിന്നെത്തിയവരുടെ കൂട്ടത്തില്‍ നുഴഞ്ഞുകയറിയ സംഘമാണ് ആക്രമണം നടത്തിയത്. അക്രമി സംഘം ആയുധങ്ങളടങ്ങിയ വാഹനങ്ങളുമായിട്ടാണ് ജയില്‍ പരിസരത്തെത്തിയതെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും അധികൃതര്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *