തിരുവനന്തപുരം: ഗുരുതരരോഗങ്ങൾ ബാധിച്ച പൊലീസുകാരുടെ ചികിത്സയ്ക്ക് 25000 രൂപ ഗ്രാന്റും ഡ്യൂട്ടിക്കിടെ പരിക്കേൽക്കുന്നവരുടെ അടിയന്തര ചികിത്സയ്ക്ക് 5000 രൂപയും നൽകാൻ പൊലീസ് സഹകരണസംഘം വാർഷിക പൊതുയോഗം തീരുമാനിച്ചു. വന്ധ്യതാ ചികിത്സയ്ക്കുള്ള ചെലവിന് പലിശരഹിത വായ്പ അനുവദിക്കും.
അംഗങ്ങളുടെ കുട്ടികൾക്കായി കരിയർ ഗൈഡൻസ് സെന്ററും വിദ്യാഭ്യാസസ്ഥാപനങ്ങളും ആരംഭിക്കും. എ.ഡി.ജി.പി എം.ആർ. അജിത്കുമാർ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് ജി.ആർ. അജിത്ത് അദ്ധ്യക്ഷനായി. സെക്രട്ടറി എസ്. സിന്ധു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ. നിശാന്തിനി, സിറ്റി എ.ആർ ക്യാമ്പ് കമൻഡാന്റ് ഡി.അശോക് കുമാർ, എസ്.എ.പി കമൻഡാന്റ് എൽ. സോളമൻ എന്നിവർ സംസാരിച്ചു