റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്കൂൾ കലോത്സവം: കെ.ഇ.എൻ കുഞ്ഞഹമ്മദിൽ നിന്ന് മന്ത്രി മുഹമ്മദ് റിയാസ് പുസ്തകം സ്വീകരിച്ചു

December 26, 2022 - 10:55 pm

കേരള സ്കൂൾ കലോത്സവത്തിലെത്തുന്ന വിശിഷ്ട അതിഥികൾക്ക് സ്വീകരണ കമ്മറ്റി നൽകുന്ന അക്ഷരോപഹാരത്തിലേക്ക് എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ കെ.ഇ. എൻ കുഞ്ഞഹമ്മദ് നൽകുന്ന പുസ്തകങ്ങൾ സംഘാടക സമിതി ചെയർമാൻ മന്ത്രി പി.എ മുഹമ്മദ് റിയാസ് സ്വീകരിച്ചു. 

ഫറോക്ക് ചെറുവണ്ണൂരിലെ കെ. ഇ എൻ ന്റെ വസതിയിൽ നടന്ന പരിപാടിയിൽ ‘നിരാശയെങ്കിലും തോന്നാത്തവരെ സൂക്ഷിക്കുക’ എന്ന പുസ്തകം കെ. ഇ. എൻ മന്ത്രിക്ക് കൈമാറി.

61-ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന – സമാപന സമ്മേളന ചടങ്ങുകളിൽ പങ്കെടുക്കുന്ന വിശിഷ്ട അതിഥികൾക്ക് കോഴിക്കോട്ടെ 61 സാഹിത്യകാരൻമാർ കയ്യൊപ്പിട്ട് നൽകുന്ന പുസ്തകങ്ങൾ ഉപഹാരമായി നൽകും. എഴുത്തുകാരുടെ വീടുകളിൽ എത്തി ജനപ്രതിനിധികളും കലോത്സവ കമ്മിറ്റി ഭാരവാഹികളും പുസ്തകങ്ങൾ ഏറ്റുവാങ്ങും.

കലോത്സവം സ്വീകരണക്കമ്മിറ്റി കൺവീനർ ടി ഭാരതി, വൈസ് ചെയർമാൻ കെ.കെ സുധാകരൻ, കമ്മിറ്റി അംഗങ്ങളായ അനീസ സുബൈദ, എം.എ ബഷീർ, കെ.കെ സഹീർ തുടങ്ങിയവർ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *