റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ബഫര്‍സോണ്‍ സര്‍വേ: പരാതിക്കുള്ള സമയപരിധി നീട്ടണമെന്ന് ജോസ് കെ. മാണി

December 14, 2022 - 7:38 am

കോട്ടയം: പരിസ്ഥിതിലോല മേഖലയില്‍ ഉപഗ്രഹസര്‍വേയിലൂടെ കണ്ടെത്തിയ നിര്‍മിതികളില്‍ വിട്ടുപോയവ ചൂണ്ടിക്കാട്ടി പരാതി സമര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്കു നല്‍കിയ സമയപരിധി നീട്ടാന്‍ അടിയന്തരമായി ഇടപെടണമെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. ഉപഗ്രഹസര്‍വേയില്‍ കൃഷിയിടങ്ങള്‍ വേര്‍തിരിച്ചറിയാന്‍ സാധ്യമല്ലാത്തതിനാല്‍ പരിസ്ഥിതിലോല മേഖലയില്‍പ്പെട്ട കൃഷിയിടങ്ങള്‍ നേരിട്ടു പരിശോധിച്ചു വിശദാംശങ്ങള്‍ ശേഖരിക്കാനായി ഗ്രൗണ്ട് ട്രൂത്തിങ് നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *