റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മീനങ്ങാടിയില്‍ എ.ബി.സി.ഡി ക്യാമ്പ് സമാപിച്ചു: 2473 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമായി

November 27, 2022 - 10:52 am

മീനങ്ങാടി: മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സമാപിച്ചു. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ മൂന്ന് ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ 2473 പേര്‍ക്ക് ആധികാരിക രേഖകള്‍ നല്‍കി.

സമാപന സമ്മേളനം ജില്ലാ കളക്ടര്‍ എ. ഗീത ഉദ്ഘാടനം ചെയ്തു. മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ വിനയന്‍ അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി പദ്ധതി അവലോകനവും പുരസ്‌കാര വിതരണവും നടത്തി.

1186 ആധാര്‍ കാര്‍ഡുകള്‍, 696 റേഷന്‍ കാര്‍ഡുകള്‍, 687 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍, 460 ബാങ്ക് അക്കൗണ്ട്, 162 ആരോഗ്യ ഇന്‍ഷുറന്‍സ്, 603 ഡിജിലോക്കര്‍ എന്നിവയ്ക്ക് പുറമെ മറ്റ് രേഖകള്‍ ഉള്‍പ്പെടെ 4412 സേവനങ്ങള്‍ ക്യാമ്പിലൂടെ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കി. ജില്ലാ ഭരണകൂടം, ജില്ലാ ഐ.ടി മിഷന്‍, സിവില്‍ സപ്ലൈസ് വകുപ്പ്, അക്ഷയ ജില്ലാ പ്രോജക്റ്റ് ഓഫീസ്, മീനങ്ങാടി ഗ്രാമ പഞ്ചായത്ത്, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് എന്നീ വകുപ്പുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും ബാങ്കുകളുടേയും സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *