റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇടുക്കിയിൽ പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ ദുരൂഹത

November 25, 2022 - 6:46 am

തൊടുപുഴ : ഇടുക്കി നാരകക്കാനത്ത് പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ മരണം കൊലപാതകമെന്ന് നിഗമനം. ചിന്നമ്മയുടെ സ്വർണം നഷ്ടപ്പെട്ടതായി സഹോദരൻ റെജി പറഞ്ഞു. ‘‘ആറു പവൻ സ്വർണം ചിന്നമ്മയുടെ ശരീരത്തിലുണ്ടായിരുന്നു. അലമാര തുറന്ന നിലയിലായിരുന്നു. എല്ലാ മുറികളിലും രക്തം കണ്ടു’’– സഹോദരൻ പറഞ്ഞു. തുടക്കം മുതൽ തന്നെ പൊലീസും വീട്ടുകാരും സംഭവത്തിൽ ദുരൂഹത സംശയിച്ചിരുന്നു.

കുമ്പിടിയമ്മാക്കൽ പരേതനായ ആന്റണിയുടെ ഭാര്യ ചിന്നമ്മയെ (66) 2022 നവംബർ 23 ന് വൈകിട്ടാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ചതെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ, കൊലപാതക ശേഷം ഗ്യാസ് തുറന്നുവിട്ടു മൃതദേഹം കത്തിച്ചുവെന്നാണു സംശയം. പോസ്റ്റ്മോ‌ർട്ടത്തിനുശേഷമേ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *