റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹയാത്ത് റീജന്‍സി ഉദ്ഘാടനം നവംബര്‍ 24 ന്

November 24, 2022 - 11:23 am

കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലായ ഹയാത്ത് റീജന്‍സി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ യൂസഫലി അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കേന്ദ്രമന്ത്രി വി. മുരളീധരന്‍, സംസ്ഥാന മന്ത്രിമാര്‍, എം.പിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും.

ലുലു ഗ്രൂപ്പും രാജ്യാന്തര ഹോട്ടല്‍ ശൃംഖലയായ ഹയാത്ത് ഹോട്ടല്‍സ് കോര്‍പ്പറേഷനും ചേര്‍ന്ന് കേരളത്തിലാരംഭിക്കുന്ന മൂന്നാമത്തെ ഹോട്ടലാണ്. കൊച്ചിയിലും തൃശൂരുമാണ് നേരത്തെ ഹോട്ടല്‍ തുറന്നിരുന്നത്. രാജ്യത്ത് പതിനഞ്ചാമത്തെ ഹയാത്ത് റീജന്‍സിയാണിത്. വഴുതയ്ക്കാട് 2.2 ഏക്കറില്‍ ലോകോത്തര നിലവാരത്തില്‍ പ്രകൃതിയോടിണങ്ങിയ നിര്‍മ്മാണ രീതിയാണ് ഇതിനായി അവലംബിച്ചിരിക്കുന്നത്.

ബസ്മെന്റ് കാര്‍ പാര്‍ക്കിംഗ് മേഖല ഉള്‍പ്പെടെ എട്ട് നിലകളിലായാണ് ഹോട്ടല്‍.
ഹയാത്ത് റീജന്‍സിയിലെ ഗ്രേറ്റ് ഹാളില്‍ 1000 പേര്‍ക്ക് ഇരിക്കാന്‍ കഴിയും. 10,500 ചതുരശ്രടി വിസ്തീര്‍ണ്ണത്തില്‍ സ്വിമ്മിംഗ് പൂളിന് സമീപമായി നിലകൊള്ളുന്ന ഗ്രേറ്റ് ഹാള്‍ പ്രീമിയം ഇന്റീരിയര്‍ ഡിസൈന്‍ കൊണ്ടും വിശാലമായ സ്ഥല സൗകര്യം കൊണ്ടും വേറിട്ടതാണ്. ഗ്രേറ്റ് ഹാളിനൊപ്പം 700 പേര്‍ക്ക് ഒരേസമയം ഇരിക്കാവുന്ന റോയല്‍ ബോള്‍ റൂം, ക്രിസ്റ്റല്‍ എന്നിങ്ങനെ മൂന്ന് വേദികളിലായി 20,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള െഡെനാമിക് ഇവന്റ് സ്പേസാണ് ഹോട്ടലിനുള്ളത്. ഒരേസമയം ഇന്‍ഡോര്‍, ഔട്ട്ഡോര്‍ ക്രമീകരണങ്ങളില്‍ വലുതും ചെറുതുമായ നിരവധി പരിപാടികള്‍ സംഘടിപ്പിക്കാവുന്ന തരത്തിലാണ് ഹോട്ടലിന്റെ രൂപകല്‍പന. നഗരത്തിന്റെ വിശാലമായ കാഴ്ചയൊരുക്കുന്ന അത്യാധുനിക സൗകര്യങ്ങളുള്ള പ്രസിഡന്‍ഷ്യല്‍ സ്യൂട്ടാണ് ഹയാത്ത് റീജന്‍സിയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *