റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാരിം ബെന്‍സൈമയ്ക്ക് പകരക്കാരനുണ്ടാവില്ല

November 21, 2022 - 11:48 am

ദോഹ: പരുക്കേറ്റു പുറത്തായ സ്ട്രൈക്കര്‍ കാരിം ബെന്‍സൈമയ്ക്ക് പകരം താരത്തെ ഉള്‍പ്പെടുത്തുന്നില്ലെന്ന് ഫ്രഞ്ച് ഫുട്ബോള്‍ ടീം കോച്ച് ദിദിയര്‍ ദെഷാംപ്സ്.തന്റെ ടീമില്‍ ആവശ്യത്തിനു താരങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പരിശീലനത്തിനിടെ ഇടത് തുടയിലേറ്റ പരുക്കാണു ബെന്‍സൈമയ്ക്കും നിലവിലെ ലോക ചാമ്പ്യന്‍മാര്‍ക്കും തിരിച്ചടിയായത്.സ്പാനിഷ് ലാ ലിഗയില്‍ റയാല്‍ മാഡ്രിഡിനായി തകര്‍പ്പന്‍ ഫോം പുറത്തെടുത്ത ബെന്‍സൈമ ലോകകപ്പിലെ താരമാകുമെന്ന കണക്കുകൂട്ടലിലായിരുന്നു. ബെന്‍സൈമയ്ക്ക് മൂന്നാഴ്ചത്തെ വിശ്രമം
വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. ബാലണ്‍ ഡി ഓര്‍ പുരസ്‌കാരവുമായാണു ബെന്‍സൈമ ഖത്തറിലെത്തിയത്. സഹതാരവുമായി ബന്ധപ്പെട്ട അശ്ലീല വീഡിയോ ബ്ലാക്ക് മെയ്ലിങ് വിവാദത്തില്‍ പെട്ടതോടെ ബെന്‍സൈമയ്ക്ക് ദേശീയ ടീമില്‍നിന്നു വിലക്ക് ലഭിച്ചിരുന്നു. കാലവധി അവസാനിച്ചതോടെയാണു ദേശീയ ടീമില്‍ തിരിച്ചെത്തിയത്. പോള്‍ പോഗ്ബ, എന്‍ഗോളോ കാന്റെ, ക്രിസ്റ്റഫര്‍ എന്‍കുന്‍കു, പഴ്സണല്‍ കിംപെംബെ തുടങ്ങിയവര്‍ക്കു പിന്നാലെയാണു ബെന്‍സൈമയും പരുക്കേറ്റു പുറത്തായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *