തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക് മുഖേന ഒമാനില്‍ നിയമനത്തിനായി അസിസ്റ്റന്റ് മാനേജര്‍/ സീനിയര്‍ എന്‍ജിനിയര്‍ (പ്രൊപ്പോസല്‍സ്) ആന്‍ഡ് ഓപ്പറേഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ് എന്‍ജിനിയര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 10 മുതല്‍ 15 വര്‍ഷം വരെ വാട്ടര്‍ ട്രീറ്റ്‌മെന്റ് / വേസ്റ്റ് വാട്ടര്‍ ട്രീറ്റ്‌മെന്റില്‍ പ്രവൃത്തി പരിചയമുള്ള 45 വയസില്‍ താഴെ പ്രായമുള്ള പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദ വിവരങ്ങള്‍ അടങ്ങിയ ബയോഡേറ്റ നവംബര്‍ 21 നകംഅയ്ക്കണം.



