റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോകകപ്പിനായുള്ള അര്‍ജന്റീനയുടെ ടീമിനെ പ്രഖ്യാപിച്ചു.

November 12, 2022 - 10:38 am

ബ്യൂണസ് അയേഴ്‌സ്: ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിനായുള്ള അര്‍ജന്റീനയുടെ 26 ടീമിനെ പ്രഖ്യാപിച്ചു. അര്‍ജന്റീനയ്ക്ക് കോപാ അമേരിക്ക, ഫൈനലസിമിയ കിരീടങ്ങള്‍ നേടിക്കൊടുത്ത ലയണല്‍ സ്‌കലോനി ലോകകപ്പിലും മുത്തമിടുമെന്ന വാശിയിലാണ്.

കരിയറിലെ അവസാന ലോകകപ്പ് കളിക്കുന്ന മെസി ഉജ്വല ഫോമിലാണ്. ജൂലിയന്‍ അല്‍വാരസ്, ലൗട്ടേറ മാര്‍ട്ടിനസ് എന്നിവരാണു മെസിക്കൊപ്പം മുന്‍നിരയിലുള്ളത്. പരുക്കിന്റെ പിടിയിലാണെങ്കിലും എയ്ഞ്ചല്‍ ഡി മരിയ, പൗലോ ഡിബാല എന്നിവരെയും സ്‌കലോനി ടീമിലെടുത്തു. തന്റെ ടീം മെസിയെ മാത്രം ആശ്രയിച്ച കളിക്കുന്നതെന്നു സ്‌കലോനി വ്യക്തമാക്കി. ആസ്റ്റണ്‍ വില്ലയുടെ എമിലിയാനോ മാര്‍ട്ടിനസാണ് ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍.

വിയാ റയാലിന്റെ ജെറോനിമോ റൂളി, റിവര്‍ പ്ലേറ്റിന്റെ ഫ്രാന്‍സ്‌കോ അര്‍മാനി എന്നിവരും ടീമിലുണ്ട്. ഡിഫന്‍സില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളിക്കുന്ന ലിസാന്‍ഡ്രോ മാര്‍ട്ടിനസ്, അത്‌ലറ്റിക്കോ മാഡ്രിഡിന്റെ നാഹുല്‍ മൊളീന, സെവിയയുടെ ഗൊണ്‍സായോ മോണ്ടിയല്‍ എന്നിവരുണ്ട്. നികോളാസ് ഒട്ടാമെന്‍ഡി, ക്രിസ്റ്റിയന്‍ റൊമേരോ, മാര്‍കോസ് അകുന, യുവാന്‍ ഫോയ്ത് എന്നിവരും സ്‌കലോനിയുടെ പട്ടികയിലുണ്ട്. ഗുഡിയോ റോഡ്രിഗസ്, റോഡ്രിഗോ ഡി പോള്‍, എന്‍സോ മാര്‍ട്ടിനസ്, എസക്വയേല്‍ പലാസിയോ, അലക്‌സിസ് മാക് അലിസ്റ്റര്‍, അലഹാന്‍ഡ്രോ ഗോമസ്, ലിയാന്‍ഡ്രോ പാരഡേസ് എന്നിവരാണു മധ്യനിരക്കാര്‍.
മെസിക്കൊപ്പം എയ്ഞ്ചല്‍ ഡി മരിയ, ലൗട്ടാരോ മാര്‍ട്ടിനസ്, ജൂലിയന്‍ അല്‍വാരസ്, ജോയാക്വിം കോറിയ, നികോളാസ് ഗൊണ്‍സാലസ്, ഡിബാല എന്നിവരുമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *