ഝാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരില്‍നിന്ന് 100 കോടി പിടികൂടി

ന്യൂഡല്‍ഹി: ആദായനികുതി വകുപ്പ് നടത്തിയ മിന്നല്‍പരിശോധനയില്‍ ഝാര്‍ഖണ്ഡിലെ രണ്ട് കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ നിന്നു പിടികൂടിയതു കണക്കില്‍പ്പെടാത്ത 100 കോടിയിലേറെ രൂപ. ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചി, ജംഷെഡ്പുര്‍, ബിഹാറിലെ പട്ന, പശ്ചിമബംഗാളിലെ കൊല്‍ക്കത്ത തുടങ്ങി 50 ഇടങ്ങളിലാണ് കഴിഞ്ഞ നാലിനു റെയ്ഡ് നടന്നത്.ഝാര്‍ഖണ്ഡിലെ എം.എല്‍.എമാരായ കുമാര്‍ ജയ്മംഗള്‍ എന്ന അനൂപ് സിങ്, പ്രദീപ് യാദവ്, കല്‍ക്കരി-ഇരുമ്പയിര്‍ വ്യവസായവുമായി ബന്ധമുള്ള ഇവരുടെ കൂട്ടാളികള്‍ എന്നിവരില്‍ നിന്നാണ് 100 കോടിയിലേറെ രൂപയുടെ കള്ളപ്പണനിക്ഷേപവും ഇടപാട് രേഖകളും പിടികൂടിയത്. ഝാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (പി) വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന നേതാവാണ് പ്രദീപ് യാദവ്.

ഝാര്‍ഖണ്ഡിലെ ജെ.എം.എം. സര്‍ക്കാരില്‍ പങ്കാളികളാണു കോണ്‍ഗ്രസ്. പശ്ചിമബംഗാളില്‍ കള്ളപ്പണവുമായി കഴിഞ്ഞ ജൂെലെയില്‍ പിടിയിലായ ഇര്‍ഫാന്‍ അന്‍സാരി, രാജേഷ് കഛപ്, നമന്‍ ബിക്സല്‍ കൊംഗാരി എന്നീ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരേ കുമാര്‍ ജയ്മംഗള്‍ പരാതി നല്‍കിയിരുന്നു. ഝാര്‍ഖണ്ഡിലെ യു.പി.എ. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇവര്‍ നീക്കം നടത്തുന്നുെവന്നായിരുന്നു പരാതി. ബി.ജെ.പി. ഇതര സംസ്ഥാനസര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള കേന്ദ്രപദ്ധതിയുടെ ഭാഗമാണ് ആദായനികുതി റെയ്ഡെന്നു കോണ്‍ഗ്രസ് ആരോപിച്ചു.

Share
അഭിപ്രായം എഴുതാം