റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മൈസുരു: കര്‍ണാടകയില്‍ മുന്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥനെ കാറിടിപ്പിച്ചു കൊന്ന സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട ആര്‍.കെ. കുല്‍ക്കര്‍ണി(82)യുടെ അയല്‍ക്കാരനും സുഹൃത്തുമാണ് അറസ്റ്റിലായത്.സായാഹ്ന നടത്തത്തിനിടെ കഴിഞ്ഞ നാലിന് കാറിടിച്ചായിരുന്നു കുല്‍ക്കര്‍ണിയുടെ മരണം.

ആദ്യം അപകടമാണെന്നായിരുന്നു ധാരണയെങ്കിലും സി.സി.ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കൊലപാതകമാണെന്നു വ്യക്തമായി. മൈസൂര്‍ സര്‍വകലാശാലാ മാനസ ഗംഗോത്രി ക്യാമ്പസിലെ റോഡിലൂടെ നടക്കുന്നതിനിടെ കുല്‍ക്കര്‍ണിയെ മുന്നിലും പിന്നിലും നമ്പര്‍പ്ലേറ്റില്ലാത്ത കാര്‍ ഇടിച്ചു വീഴ്ത്തുന്നതായിരുന്നു ദൃശ്യങ്ങളില്‍.ഇതിനു പിന്നാലെ അയല്‍ക്കാരെ സംശയനിഴലിലാക്കി കുല്‍ക്കര്‍ണിയുടെ കുടുംബം പോലീസില്‍ പരാതിപ്പെട്ടു.

കെട്ടിടനിര്‍മാണത്തെച്ചൊല്ലി കുല്‍ക്കര്‍ണിയുമായി പലപ്പോഴും കലഹിച്ചിരുന്ന മടപ്പയെന്ന അയല്‍വാസിക്കു സംഭവത്തില്‍ പങ്കുണ്ടെന്നു കുടുംബം ആരോപിച്ചു.കേസ് അന്വേഷിക്കാന്‍ രൂപീകരിച്ച പ്രത്യേക സംഘം ചോദ്യംചെയ്യലിനൊടുവില്‍ മടപ്പയുടെ മകന്‍ മനുവിനെയും സുഹൃത്ത് വരുണിനെയും അറസ്റ്റ്ചെയ്തു.ഇന്റലിജന്‍സ് ബ്യൂറോയില്‍ മൂന്നു ദശകംനീണ്ട സേവനത്തിനുശേഷം 23 വര്‍ഷം മുമ്പാണ് കുല്‍ക്കര്‍ണി വിരമിച്ചത്. ജമ്മു-കശ്മീരിലടക്കം സേവനമനുഷ്ഠിച്ച കുല്‍ക്കര്‍ണിയുടെ ദുരൂഹമരണത്തില്‍ ഭീകരസംഘടനകള്‍ക്കടക്കം പങ്കുണ്ടെന്നു സംശയം ഉയര്‍ന്നിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *