റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മണിരത്നത്തിന്റെ ചരിത്ര സിനിമ – ‘പൊന്നിയിന്‍ സെല്‍വന്‍’ ഒടിടിയിലും വന്‍ സ്വീകാര്യത

November 7, 2022 - 9:31 am

കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ ചരിത്ര നോവലിനെ ആധാരമാക്കിയെടുത്ത പൊന്നിയിന്‍ സെല്‍വന്റെ വിജയം ആഘോഷിക്കുകയാണ് നിര്‍മ്മാതാക്കള്‍. മണിരത്നത്തിന്റെ ചിരിത്ര സിനിമ ‘പൊന്നിയിന്‍ സെല്‍വന്‍’ ഒടിടിയിലും വന്‍ സ്വീകാര്യത നേടുകയാണ്.

തമിഴ്‍നാട്ടില്‍ നിന്ന് മാത്രം പൊന്നിയിന്‍ സെല്‍വന്‍ നേടിയത് 260 കോടിയാണ്. ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 500 കോടിയിലേക്ക് എത്തിയിരുന്നു.

കല്‍ക്കി കൃഷ്‍ണമൂര്‍ത്തി മെമ്മോറിയല്‍ ട്രസ്റ്റിന് ഒരു കോടി രൂപ സംഭാവന നല്‍കിയതായി ലൈക്ക പ്രൊ‍ഡക്ഷന്‍സ് അറിയിച്ചിരിക്കുന്നത്.കല്‍ക്കിയുടെ മകന്‍ കല്‍ക്കി രാജേന്ദ്രന്റെ സാന്നിധ്യത്തില്‍ മണി രത്നവും സുബാസ്‍കരനും ചേര്‍ന്നാണ് ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി സീതാ രവിക്ക് ചെക്ക് നല്‍കിയത്.

സിനിമയുടെ രണ്ടാം ഭാഗം ഒമ്ബത് മാസത്തിനുള്ളില്‍ റിലീസ് ചെയ്യുമെന്ന് മണിരത്നം വ്യക്തമാക്കിയിരുന്നു. ഒന്നാം ഭാഗത്തിനൊപ്പം തന്നെ രണ്ടാം ഭാഗത്തിന്റെയും ചിത്രീകരണം നടന്നിരുന്നുവെന്നും വിഎഫ്‌എക്സ് വര്‍ക്കുകള്‍ ഉടന്‍ പൂര്‍ത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിതാ ധുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കളാണ് പൊന്നിയിന്‍ സെല്‍വനില്‍ അണിനിരക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *