തിരുവനന്തപുരത്തും കോഴിക്കോട്ടും പുതിയ പദ്ധതികള്‍

കൊച്ചി: തിരുവനന്തപുരത്തും കോഴിക്കോട്ടും പുതിയ പദ്ധതികള്‍ ഏറ്റെടുത്തു നടപ്പാക്കാന്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് കമ്പനി (കെ.എം.ആര്‍.എല്‍). ഇതിനു പ്രാരംഭ നടപടി ആരംഭിച്ചു. ഗതാഗതക്കുരുക്ക് അഴിക്കാന്‍ പ്രധാനപ്പെട്ട ഗതാഗത ഇടനാഴികളുടെ നിര്‍മാണത്തിനു പുറമേ കൊച്ചി മെട്രോ പോലുള്ള ഗതാഗത പദ്ധതികളും ഏറ്റെടുത്തു നടപ്പിലാക്കാനാണ് തീരുമാനം. മെട്രോ റെയില്‍ എം.ഡി. ലോക്‌നാഥ് ബെഹ്‌റ ഇതു സംബന്ധിച്ചു തിരുവനന്തപുരം, കോഴിക്കോട് ജില്ലാ ഭരണകൂടങ്ങള്‍ക്കും മേയര്‍മാര്‍ക്കും കത്തെഴുതി.

വികസന പദ്ധതികള്‍ നടപ്പിലാക്കുന്നതു സംബന്ധിച്ച കോംപ്രിഹെന്‍സീവ് മൊബിലിറ്റി പ്ലാന്‍ (സി.എം.പി) കെ.എം.ആര്‍.എല്‍. തയാറാക്കും. അടുത്ത മാര്‍ച്ച് 23 നകം ഇതു പൂര്‍ത്തിയാകും. പിന്നീടു സംസ്ഥാന സര്‍ക്കാരില്‍നിന്നു സി.എം.പിക്ക് അനുമതി ലഭിക്കും. സി.എം.പിയിലേക്കു ലഭിക്കുന്ന വിശദമായ വിദഗ്ധാഭിപ്രായങ്ങളില്‍ നിന്നു നഗരത്തിന് അനുയോജ്യമായ മെട്രോ പദ്ധതിയേതാണെന്നു കണ്ടെത്തും. തുടര്‍ന്ന് ഓള്‍ട്ടര്‍നേറ്റീവ് അനാലിസിസ് റിപ്പോര്‍ട്ട് തയാറാക്കും. ഇതിനുശേഷം വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയാറാക്കുമെന്നു കെ.എം.ആര്‍.എല്‍. പത്രക്കുറിപ്പില്‍ അറിയിച്ചു. അതിനിടെ, തിരുവനന്തപുരത്തെ ശ്രീകാര്യം ഫൈï ഓവറിന് ഉടന്‍ ടെന്‍ഡര്‍ വിളിക്കുമെന്നു കെ.എം.ആര്‍.എല്‍. വ്യക്തമാക്കി. ശ്രീകാര്യത്തിനും പോങ്ങുമൂടിനും ഇടയിലുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ സഹായിക്കുന്നതാണ് ഈ ഫൈï ഓവര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →