റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നിയമസഭാ സമിതി സുനാമി കോളനി സന്ദര്‍ശിച്ചു

November 1, 2022 - 8:32 pm

കരുനാഗപ്പള്ളി, ക്ലാപ്പന, കുലശേഖരപുരം മേഖലയിലെ സുനാമി ഫ്‌ലാറ്റുകളിലെയും കോളനികളിലെയും അന്തേവാസികളുടെ കുടിവെള്ള വിതരണം, മാലിന്യസംസ്‌കരണം, വീടുകളുടെ അറ്റകുറ്റപ്പണികള്‍ എന്നിവ സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ നിയമസഭാ സമിതി അംഗങ്ങള്‍ കരുനാഗപ്പള്ളി മുനിസിപ്പാലിറ്റിയിലെ മഹാരാഷ്ട്ര കോളനി സന്ദര്‍ശിച്ചു. മുത്തേടത്ത് കടവ് വാര്‍ഡ് ഇരുപതില്‍ ഉള്‍പ്പെടുന്ന കോളനിയില്‍ 63 വീടുകളാണുള്ളത്.

വീടുകളുടെ തത്സ്ഥിതി സമിതി വിലയിരുത്തി. വാസയോഗ്യമല്ലാത്ത വീടുകളുടെ പുനര്‍നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് കാലതാമസം കൂടാതെ സര്‍ക്കാരിന് സമര്‍പ്പിക്കും. ജനപ്രതിനിധികളുടെയെല്ലാം സഹകരണത്തോടെ പരിഹാരം കാണുന്നതിനാണ് തീരുമാനം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *