റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്വന്റി 20 നായകനായി ഹാര്‍ദിക് പാണ്ഡ്യ

November 1, 2022 - 11:21 am

മുംബൈ: ന്യൂസിലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഹാര്‍ദിക് പാണ്ഡ്യയും ശിഖര്‍ ധവാനും നയിക്കും. ഹാര്‍ദിക് ട്വന്റി20 യിലും ധവാന്‍ ഏകദിനത്തിലുമാണു നയിക്കുക.രോഹിത് ശര്‍മ, വിരാട് കോഹ്ലി, ലോകേഷ് രാഹുല്‍ എന്നിവര്‍ക്കു വിശ്രമം അനുവദിച്ചു. പര്യടനത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് ഉപനായകനാണ്. നവംബർ 18 നു തുടങ്ങുന്ന ട്വന്റി20 മത്സരത്തോടെ പരമ്പര തുടങ്ങും. പരുക്കിന്റെ പിടിയിലുള്ള പേസര്‍ ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരെ ന്യൂസിലന്‍ഡ് പര്യടനത്തിനു പരിഗണിച്ചില്ലെന്നു സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മ വ്യക്തമാക്കി. വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍. അശ്വിനും വിശ്രമം നല്‍കി. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിനെ ട്വന്റി 20, ഏകദിന ടീമുകളില്‍ ഉള്‍പ്പെടുത്തി.

ട്വന്റി 20 ലോകകപ്പ് അവസാനിച്ച് അഞ്ച് ദിവസങ്ങള്‍ക്കു ശേഷമാണ് ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനം. ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടന്ന ഏകദിന പരമ്പരയിലും ധവാനായിരുന്നു നായകന്‍. ലോകകപ്പില്‍ കളിച്ചു കൊണ്ടിരിക്കുന്ന എട്ടു താരങ്ങള്‍ ന്യൂസിലന്‍ഡ് പര്യടനത്തിനുമുണ്ട്. ഒന്നാം ട്വന്റി20 നവംബർ 18 നു വെല്ലിങ്ടണിലാണ്.രണ്ടാമത്തെ മത്സരം 20 നു മൗണ്ട് മൗന്‍ഗാനിയിലും അവസാന മത്സരം 22 നു നേപിയറിലും നടക്കും. 25 ന് ഓക്ലന്‍ഡിലാണ് ഒന്നാം ഏകദിനം. രണ്ടാം ഏകദിനം 27 നു ഹാമില്‍ട്ടണിലും അവസാന ഏകദിനം 30 നു ക്രൈസ്റ്റ്ചര്‍ച്ചിലും നടക്കും.

ട്വന്റി 20 ടീം: ഹാര്‍ദിക് പാണ്ഡ്യ (നായകന്‍), ഋഷഭ് പന്ത്, ഇഷാന്‍ കിഷന്‍, ശുഭ്മല്‍ ഗില്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹാല്‍, കുല്‍ദീപ് യാദവ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, ഭുവനേശ്വര്‍ കുമാര്‍, അര്‍ഷദീപ് സിങ്, ഉമ്രാന്‍ മാലിക്ക്.ഏകദിന ടീം: ശിഖര്‍ ധവാന്‍ (നായകന്‍), ഋഷഭ് പന്ത്, ശുഭ്മന്‍ ഗില്‍, ദീപക് ഹൂഡ, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, യുസ്വേന്ദ്ര ചാഹാല്‍, കുല്‍ദീപ് യാദവ്, ഷാബാസ് അഹമ്മദ്, വാഷിങ്ടണ്‍ സുന്ദര്‍, ഉമ്രാന്‍ മാലിക്ക്, കുല്‍ദീപ് സെന്‍, അര്‍ഷദീപ് സിങ്, ശാര്‍ദൂല്‍ ഠാക്കൂര്‍, ദീപക് ചാഹാര്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *