റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ നിന്ന് ഹു ജിന്റാവോയെ പിടിച്ച് ഇറക്കിവിട്ടു

October 23, 2022 - 10:21 am

ബെയ്ജിങ്: ചൈനയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ട്ടി കോണ്‍ഗ്രസ് സമാപന വേദിയില്‍ പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ തൊട്ടടുത്തിരുന്ന മുന്‍ പ്രസിഡന്റ് ഹു ജിന്റാവോയെ (79) പിടിച്ച് ഇറക്കിവിട്ടു. രാജ്യമാകെ സംപ്രേഷണം ചെയ്ത പരിപാടിയിലൂടെ അപ്രതീക്ഷിത നീക്കം തല്‍സമയം ചൈനീസ് പൗരന്മാര്‍ കണ്ടു.

പുറത്താക്കാനുള്ള കാരണം വ്യക്തമല്ല.വേദിയിലിരിക്കെയാണ് ഒരു ഗാര്‍ഡ് ജിന്റാവോയുടെ അടുത്തെത്തിയത്. പുറത്തേക്കു പോകാനുള്ള നിര്‍ദേശം അയാളാണു നല്‍കിയത്. രണ്ട് ഗാര്‍ഡുകള്‍ ചേര്‍ന്നു കൈയില്‍ പിടിച്ചാണ് ജിന്റാവോ പുറത്തേക്കുകൊണ്ടുപോയത്.ചിന്‍പിങ്ങിനോട് നിരാശയോടെ ജിന്റാവോ എന്തോ പറയുന്നതും വീഡിയോയിലുണ്ട്. എന്നാല്‍, ചിന്‍പിങ്ങ് അദ്ദേഹത്തെ അവഗണിച്ചു. തൊട്ടടുത്തിരുന്ന പ്രധാനമന്ത്രി ലി കെഖിയാങ്ങിന്റെ തോളില്‍ തട്ടിയശേഷമാണ് ജിന്റാവോ ഇറങ്ങിപ്പോയത്. പാര്‍ട്ടി കോണ്‍ഗ്രസതിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ ജിന്റാവോയ്ക്ക് ഇടംനല്‍കിയിരുന്നു.2003 മുതല്‍ 2013 വരെ ചൈനയിലെ പ്രധാന അധികാരകേന്ദ്രമായിരുന്നു ജിന്റാവോ. അദ്ദേഹത്തിന് ആരോഗ്യ പ്രശ്നമുണ്ടെന്നാണ് ചൈനീസ് മാധ്യമങ്ങളുടെ പ്രചാരണം. ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് ജിന്റാവോയെ വിശ്രമ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നെന്നു ചൈനീസ് വാര്‍ത്താ ഏജന്‍സി സിന്‍ഹുവ അറിയിച്ചു.അനാരോഗ്യം വകവയ്ക്കാതെയാണ് അദ്ദേഹം പാര്‍ട്ടി കോണ്‍ഗ്രസിലെത്തിയത്. വിശ്രമത്തിലൂടെ അദ്ദേഹം ആരോഗ്യം വീണ്ടെടുത്തതായും സിന്‍ഹുവ ട്വീറ്റ് ചെയ്തു. ജിന്റാവോക്ക് മുമ്പ് പ്രസിഡന്റായിരുന്ന ജിയാങ് സെമീനു പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് ക്ഷണമുണ്ടായിരുന്നില്ല. പ്രധാനമന്ത്രി ലി കെചിയാങ്ങിനു പോളിറ്റ് ബ്യൂറോ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ അംഗത്വം ലഭിക്കാത്തതും ചര്‍ച്ചയായി. ഇത് അധികാരം ചിന്‍പിങ്ങിലേക്കു നീങ്ങുന്നതിന്റെ സൂചനയായി വിലയിരുത്തുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *