റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

‘പൂക്കാലം 2022-23’: ജില്ലാതല ബഡ്സ് കലോത്സവത്തിന് തുടക്കമായി അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു

October 21, 2022 - 8:15 pm

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ  ജില്ലാതല ബഡ്സ് കലോത്സവം പൂക്കാലം 2022-23ന് തുടക്കം. എടത്തല ശാന്തിഗിരി ആശ്രമത്തിൽ നടക്കുന്ന കലോത്സവത്തിന്റെ ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ഏറെ ആത്മധൈര്യം പകരുന്നതാണ് ഇത്തരം കലോത്സവങ്ങളെന്നും ഇതു കൂടുതൽ പേർക്ക് പ്രചോദനമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. 

എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. അടുത്തവർഷം മുതൽ ബഡ്സ് കലോത്സവം കൂടുതൽ ജനകീയമായി നടത്താനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എറണാകുളത്തെ ഭിന്നശേഷി സൗഹൃദ ജില്ലയാക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുകയാണെന്നും അദ്ദേഹം  പറഞ്ഞു. 

ജില്ലാ കളക്ടർ ഡോ. രേണു രാജ്  മുഖ്യാതിഥിയായി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അൻവർ അലി, എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ, വൈസ് പ്രസിഡന്റ് എം.എ അബ്ദുൽ ഖാദർ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ സുമയ്യ സത്താർ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം ആബിദ ശരീഫ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എം.ബി പ്രീതി, പഞ്ചായത്ത് വകുപ്പ് സീനിയർ സൂപ്രണ്ട് ഡാർലി ആന്റണി, എടത്തല സി.ഡി.എസ് ചെയർപേഴ്സൺ സീന മാർട്ടിൻ, ശാന്തിഗിരി ആശ്രമം ഡയറക്ടർ ഫാ. ബിനു സി. സാമുവൽ, എടത്തല എസ്. ഒ.എസ് ചിൽഡ്രൻസ് വില്ലേജ് പ്രതിനിധി അസീസ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ കെ.എം. അനൂപ് സംസാരിച്ചു.

ജില്ലയിലെ ബഡ്സ് സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളുടെ മാനസികമായ ഉന്മേഷത്തിനും അവരുടെ കഴിവുകളും സർഗവാസനയും  പ്രദർശിപ്പിക്കുന്നതിനുള്ള വേദിയുമായാണ് പൂക്കാലം 2022-23 സംഘടിപ്പിക്കുന്നത്. വെള്ളി, ശനി ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തിൽ ജില്ലയിലെ 42 ബഡ്സ് സ്ഥാപനങ്ങളിൽ നിന്നുള്ള 432 വിദ്യാർത്ഥികളാണ് മാറ്റുരക്കുന്നത്. നാടോടി നൃത്തം, ഒപ്പന സംഘ നൃത്തം, പ്രച്ഛന്ന വേഷം, നാടൻപാട്ട്, ലളിതഗാനം, മിമിക്രി, ഉപകരണ സംഗീതം, പെൻസിൽ ഡ്രോയിംഗ്‌, പെയിന്റിംഗ്, എംബോസ് പെയിന്റിംഗ് തുടങ്ങിയ മത്സരങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *