തിരൂര്‍: മലപ്പുറം ട്രെയിനില്‍ സീറ്റിനടിയില്‍ നിന്ന് 12 കിലോ കഞ്ചാവും അഞ്ചു കിലോയോളം നിരോധിത പുകയില ഉത്പന്നങ്ങളുമടക്കം ആറരലക്ഷം രൂപ വിലമതിക്കുന്ന ലഹരിയുല്‍പ്പന്നങ്ങള്‍ പിടികൂടി. യശ്വന്ത്പുര കണ്ണൂര്‍ എക്സ്പ്രസ് ട്രെയിന്‍ തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴാണ് ലഹരിവസ്തുക്കള്‍ പിടികൂടിയത്.രഹസ്യവിവരത്തെത്തുടര്‍ന്ന് റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്സും എക്സൈസും എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.
ട്രെയിനില്‍ നിന്ന് 12 കിലോ കഞ്ചാവ് ഉള്‍പ്പെടെ ലഹരിവസ്തുക്കള്‍ പിടികൂടി
