റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വളര്‍ത്തുനായയെ വെട്ടി പരിക്കേല്‍പ്പിച്ചു; യുവാവിനെതിരെ കേസ്

October 17, 2022 - 8:12 pm

പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളി കാപ്പിസെറ്റില്‍ വീട്ടില്‍ അതിക്രമിച്ചു കയറി ജെര്‍മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയെ വെട്ടിപരിക്കേല്‍പ്പിച്ചതിന് യുവാവിനെതിരെ പുല്‍പ്പള്ളി പോലീസ് കേസെടുത്തു. കാപ്പിസെറ്റ് നിരപ്പേല്‍ സജീഷിനെതിരെയാണ് (35) കേസെടുത്തത്. പ്രസ്തുത നായയെ ഉടമസ്ഥനായ ബിജിത്ത് ആദ്യം സജീഷിനെ നോക്കാനായി ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ നായയെ നല്ല രീതിയില്‍ പരിപാലിക്കാത്തതിനാല്‍ ഉടമസ്ഥന്‍ നായയെ മിനി മാത്യു എന്നിവരെ ഏല്‍പ്പിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ സജീഷ് മിനിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി നായയെ കഴുത്തിന് വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. നായയുടെ കഴുത്തില്‍ 15 തുന്നലിട്ടിട്ടുണ്ട്. പ്രതിക്കെതിരെ വീട്ടില്‍ അതിക്രമിച്ച് കയറിയതിനും, മൃഗങ്ങള്‍ക്ക് നേരെയുള്ള ക്രൂരതക്കെതിരെയുള്ള നിയമ പ്രകാരവും കേസെടുത്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *