മെക്സിക്കോ സിറ്റി: ബാറില്‍ കടന്നുകയറി അജ്ഞാതന്‍ നടത്തിയ വെടിവയ്പ്പില്‍ മെക്സിക്കോയില്‍ 12 പേര്‍ മരിച്ചു. ഇവരില്‍ ആറുപേര്‍ സ്ത്രീകള്‍. ദക്ഷിണ ഇറാപ്യുവാട്ടോയിലായിരുന്നു വെടിവയ്പ്പ്. സംഭവത്തില്‍ മൂന്നു പേര്‍ക്കു പരുക്കേറ്റു. കൂട്ടക്കുരുതിയിലേക്കു നയിച്ച കാരണമോ വെടിയുതിര്‍ത്ത ആളെയോ സംബന്ധിച്ച വിശദാംശങ്ങള്‍ ലഭ്യമല്ല. മേഖലയില്‍ ഒരുമാസത്തിനിടെയുണ്ടാകുന്ന രണ്ടാമത്തെ കൂട്ടക്കൊലപാതകമാണിത്. കഴിഞ്ഞമാസം 21 ന് താരിമോറോയിലുണ്ടായ വെടിവയ്പ്പില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു.
ബാറില്‍ വെടിവയ്പ്പ്: മെക്സിക്കോയില്‍ 12 മരണം
