റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സപ്ലൈകോ ജീവനക്കാര്‍ ഒക്ടോബർ 19 ന് പണിമുടക്കും

October 11, 2022 - 7:21 pm

മൂവാറ്റുപുഴ: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു സെപ്ലെകോ എംപ്ലോയീസ് അസോസിയേഷന്റെ (എ.ഐ.ടി.യു.സി) നേതൃത്വത്തില്‍ ഒക്ടോബർ 19 ന് സംസ്ഥാന വ്യാപകമായി സെപ്ലെകോ ജീവനക്കാര്‍ പണിമുടക്കും. മുഴുവന്‍ ജീവനക്കാരും പണിമുടക്കില്‍ പങ്കാളികളാകണമെന്നു സംഘടനാ പ്രസിഡന്റ് പി. രാജു, ജനറല്‍ സെക്രട്ടറി സുരേഷ് മുഖത്തല എന്നിവര്‍ അഭ്യര്‍ഥിച്ചു. 2019 ജൂെലെ മുതലുള്ള ശമ്പള പരിഷ്‌കരണം നടപ്പാക്കുക, ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാര്‍ക്കുള്ളതുപോലെ 50 വയസ് പൂര്‍ത്തിയാക്കിയ സെപ്ലെകോ ജീവനക്കാര്‍ക്കും ഡിപ്പാര്‍ട്ട്‌മെന്റ് പരീക്ഷ പാസാകുന്നതിന് ഇളവ് അനുവദിക്കുക, ലാഭ-നഷ്ടം കണക്കാക്കി സെപ്ലെകോ മെഡിക്കല്‍ സ്‌റ്റോറുകള്‍ നിര്‍ത്തലാക്കുന്നത് അവസാനിപ്പിക്കുക, കരാര്‍ ഫാര്‍മസിസ്റ്റുകളുടെ വേതനം വര്‍ധിപ്പിക്കുക, കോമണ്‍ സര്‍വീസ് റൂള്‍ അനോമിലീസ് പരിഹരിക്കുക, ജീവനക്കാര്‍ക്കു മെഡിസിപ്പ് വഴി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *