ചങ്ങനാശേരി: സുഹൃത്ത് ബിന്ദുകുമാറിനെ കൊലപ്പെടുത്തി വീടിന്റെ തറ മാന്തി കുഴിച്ചിട്ട കൃത്യം വിശദീകരിക്കുമ്പോൾ ഭാവവ്യത്യാസങ്ങളില്ലാതെ മുത്തുകുമാർ. കൊലപാതകം നടത്തിയ രീതികളെല്ലാം മുത്തുകുമാർ പോലീസിനോട് ഒരു കൂസലുംകൂടാതെയാണ് വിശദീകരിച്ചത്. ആലപ്പുഴയിൽ പാതിരപ്പള്ളിയിൽ നിന്ന് അറസ്റ്റ് ചെയ്ത ആര്യാട് മറ്റത്തിൽ മുത്തുകുമാറിനെ (53) 2022 ഒക്ടോബർ 2ന് ഉച്ചയോടെയാണ് ചങ്ങനാശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചത്.
വൈകുന്നേരം അഞ്ചോടെ പോലീസ് സംഘം മുത്തുകുമാറിനെ ബിന്ദുകുമാർ കൊലചെയ്യപ്പെട്ട ചങ്ങനാശേരി പൂവം എസി കോളനിയിലുള്ള മുത്തുകുമാറിന്റെ വാടക വീട്ടിലെത്തിച്ചു. ഇവിടെവച്ചാണ് മുത്തുകുമാർ കൊലപാതക കൃത്യം ഒരു കഥ പോലെ വിശദീകരിച്ചത്. ബൈക്കിൽ പൂവത്തുള്ള വീട്ടിലെത്തിയ ബിന്ദുകുമാറും മുത്തുകുമാറും മറ്റ് രണ്ടുപേരും ചേർന്ന് മദ്യപിച്ചു. ഇതിനിടയിൽ വാക്കുതർക്കമുണ്ടായി. മൂവരും ചേർന്ന് ബിന്ദുകുമാറിനെ ക്രൂരമായി മർദിച്ചു. മരണപ്പെട്ട ബിന്ദുകുമാറിനെ മൂവരും ചേർന്ന് വീടിനോടു ചേർന്നുള്ള ഷെഡിൻറെ തറതുരന്ന് കുഴിച്ചിട്ടതായും മുത്തുകുമാർ വിശദീകരിച്ചു.
.കോട്ടയം മെഡിക്കൽ കോളജിൽ നടന്ന മൃതദേഹപരിശോധനയുടെ ഫലം കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ ചങ്ങനാശേരി എസ്എച്ച്ഒ റിച്ചാർഡ് വർഗീസിന് കൈമാറിയിട്ടുണ്ട്. ക്രൂരമർദനത്തിൽ കൊല്ലപ്പെട്ട ബിന്ദുകുമാറിൻറെ വാരിയെല്ലുകൾ തകർന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി പോലീസ് .ബിന്ദുകുമാറുമായി നിലനിന്നിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. കൃത്യത്തിലുണ്ടായിരുന്ന രണ്ടുപേരെക്കൂടി അറസ്റ്റ്ചെയ്ത് ചോദ്യം ചെയ്താലെ കൊലപാതക കാരണങ്ങളും മറ്റും വ്യക്തമാകുകയുള്ളൂവെന്നാണ് പോലീസിൻറെ ഭാഷ്യം. ചങ്ങനാശേരി ഡിവൈഎസ്പി സി.ജി. സനൽ, എസ്എച്ച്ഒ റിച്ചാർഡ് വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ തെളിവെടുപ്പിനായി കൃത്യം നടന്ന പൂവത്തുള്ള മുത്തുകുമാറിൻറെ വീട്ടിലെത്തിച്ചത്. കൊലപാതകത്തിനുശേഷം മൃതദേഹം മറവുചെയ്യാൻ ഉപയോഗിച്ചെന്നു കരുതുന്ന മൺവെട്ടിയും കമ്ബിപ്പാരയും സമീപ വീട്ടിൽനിന്നും മുത്തുകുമാർ പോലീസിനു കാട്ടിക്കൊടുത്തു. മൃതദേഹം മറവുചെയ്യാൻ സിമൻറ് വാങ്ങിയ തൃക്കൊടിത്താനം മുക്കാട്ടുപടിയിലുള്ള സിമൻറു കടയിലും പ്രതിയെ എത്തിച്ച് പോലീസ് തെളിവെടുത്തു.
വീട്ടിൽ തയാറാക്കിവച്ചിരുന്ന ഭക്ഷണവും മദ്യവും കഴിക്കുന്നതിനിടയിൽ പ്രതി മുത്തുകുമാർ ബിന്ദുകുമാറിൻറെ പുറകിൽനിന്ന് കഴുത്തിന് ചുറ്റിപ്പിടിക്കുകയും കൂട്ടുപ്രതികൾ ക്രൂരമായി മർദിക്കുകയുമായിരുന്നു. കൊടിയ മർദനമേറ്റു നിലത്തുവീണ ബിന്ദുകുമാർ മരിച്ചതായി പ്രതികൾ ഉറപ്പുവരുത്തി. നേരത്തെ വാങ്ങി വച്ചിരുന്ന തൂമ്പയും സമീപത്തെ വീട്ടിൽനിന്ന് എടുത്തുകൊണ്ടുവന്ന കമ്പിപ്പാരയും ഉപയോഗിച്ച് അടുക്കളയോടു ചേർന്നുള്ള ഷെഡിൽ പ്രതികൾ രണ്ടര അടി താഴ്ചയിൽ കുഴിയെടുത്തു. മുത്തുകുമാറും കൂട്ടുപ്രതികളായ രണ്ടുപേരും ചേർന്ന് മൃതദേഹം കുഴിച്ചുമൂടി. ഇതിനുശേഷം നേരത്തെ കരുതിവച്ചിരുന്ന സിമൻറ് ഉപയോഗിച്ച് സംശയംതോന്നാത്തവിധം തറതേച്ച് വെടിപ്പാക്കി.
സിമന്റ് തൃക്കൊടിത്താനം മുക്കാട്ടുപടിയിലുള്ള കടയിൽനിന്നും തേക്കുവാനുപയോഗിച്ച കരണ്ടി ചങ്ങനാശേരി മാർക്കറ്റ് റോഡിലെ കടയിൽനിന്നും വാങ്ങിയതായി പിടിയിലായ പ്രതി മുത്തുകുമാർ പോലീസിനോട് പറഞ്ഞു. വീടിനുള്ളിൽനിന്ന് ഒഴിഞ്ഞ മദ്യകുപ്പികളും വെള്ളം നിറക്കുന്ന കുപ്പിയും ആഹാരാവശിഷ്ടങ്ങളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൃത്യത്തിനു മുത്തുകുമാറിനെ സഹായിച്ച രണ്ടുപേർ ഒളിവിലാണെന്നും ഇവർ ഉടൻ വലയിലാകുമെന്നും പോലീസ് പറഞ്ഞു.
ബിന്ദുകുമാറുമായി നിലനിന്നിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു. കൃത്യത്തിലുണ്ടായിരുന്ന രണ്ടുപേരെക്കൂടി അറസ്റ്റ്ചെയ്ത് ചോദ്യം ചെയ്താലെ കൊലപാതക കാരണങ്ങളും മറ്റും വ്യക്തമാകുകയുള്ളൂവെന്നാണ് പോലീസിൻറെ ഭാഷ്യം. ചങ്ങനാശേരി ഡിവൈഎസ്പി സി.ജി. സനൽ, എസ്എച്ച്ഒ റിച്ചാർഡ് വർഗീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ തെളിവെടുപ്പിനായി കൃത്യം നടന്ന പൂവത്തുള്ള മുത്തുകുമാറിൻറെ വീട്ടിലെത്തിച്ചത്. കൊലപാതകത്തിനുശേഷം മൃതദേഹം മറവുചെയ്യാൻ ഉപയോഗിച്ചെന്നു കരുതുന്ന മൺവെട്ടിയും കമ്ബിപ്പാരയും സമീപ വീട്ടിൽനിന്നും മുത്തുകുമാർ പോലീസിനു കാട്ടിക്കൊടുത്തു. മൃതദേഹം മറവുചെയ്യാൻ സിമൻറ് വാങ്ങിയ തൃക്കൊടിത്താനം മുക്കാട്ടുപടിയിലുള്ള സിമൻറു കടയിലും പ്രതിയെ എത്തിച്ച് പോലീസ് തെളിവെടുത്തു.
കേസ് അന്വേഷണത്തിന് കോട്ടയം ജില്ലയിലെ സിഐമാരെയും എസ്ഐമാരെയും ഉൾപ്പെടുത്തി 20 അംഗ സ്ക്വാഡ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് രൂപീകരിച്ചതായി ചങ്ങനാശേരി ഡിവൈഎസ്പി സി. ജി. സനൽകുമാർ പറഞ്ഞു