റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കാർ തലകീഴായി മറിഞ്ഞ് കുമ്ബിടി സ്വദേശികളായ ഏഴ് പേർക്ക് പരിക്ക്

September 23, 2022 - 11:00 am

കോഴിക്കോട് : കോഴിക്കോട് കൊടുവള്ളി നെല്ലാംകണ്ടിയിൽ കാർ തലകീഴായി മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്. ഗൂഡല്ലൂരിലേക്ക് വിനോദയാത്ര പോയി മടങ്ങുകയായിരുന്ന പാലക്കാട് കുമ്ബിടി സ്വദേശികളായ ഏഴുപേർക്കാണ് പരിക്കേറ്റത്.

കുമ്ബിടി സ്വദേശി ജാസിം (37), ജാസിമിന്റെ ടെക്സ്റ്റൈൽസിൽ ജോലി ചെയ്യുന്ന രഞ്ജിത്ത്, അഭിജിത്ത്, സിറാജ്, സ്വാലിഹ്, അനസ്, അഖിലേഷ് എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയപാതയിൽ നെല്ലാംകണ്ടി അങ്ങാടിക്ക് സമീപം 2022 സെപ്തംബർ 22 രാത്രി ഒരു മണിയോടെയായിരുന്നു അപകടം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *