റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലിസ് ട്രസ് ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തും: ഹൈക്കമ്മിഷണര്‍

September 9, 2022 - 12:07 pm

ന്യൂഡല്‍ഹി: ബോറിസ് ജോണ്‍സന്റെ പിന്‍ഗാമിയായി ബ്രിട്ടീഷ് പ്രധാനമന്ത്രിയാകുന്ന ലിസ് ട്രസ് ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തുമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ്‌ ഹൈക്കമ്മിഷണര്‍ അലക്സ് എല്ലിസ്. ലിസിന്റെ നേതൃത്വത്തിനു കീഴില്‍ ഇന്ത്യ-ബ്രിട്ടന്‍ സഹകരണം ശക്തമാകും. കഴിഞ്ഞ 18 മാസത്തിനിടെ മൂന്നുതവണ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള അവര്‍ക്ക് ഈ രാജ്യത്തെ നന്നായറിയാം. ബോറിസ് ജോണ്‍സന്റെ മന്ത്രിസഭാംഗമായിരുന്ന ലിസിന്റെ നേതൃത്വത്തില്‍ ഇന്ത്യയുമായുള്ള വാണിജ്യചര്‍ച്ചകള്‍ പുനരാരംഭിച്ചിരുന്നു. അത് ഇനി പൂര്‍ണതോതിലെത്തുമെന്നും എല്ലിസ് പറഞ്ഞു.

കഴിഞ്ഞ മാസം ഇന്ത്യയുമായി ധാരണയിലെത്തിയ പ്രതിരോധസഹകരണമാണ് നയതന്ത്രപങ്കാളിത്തത്തില്‍ ഏറ്റവും പ്രധാനം. കഴിഞ്ഞയാഴ്ച കമ്മിഷന്‍ ചെയ്ത ഐ.എന്‍.എസ്. വിക്രാന്ത് വിമാനവാഹിനി താന്‍ സന്ദര്‍ശിച്ചിരുന്നു. പ്രതിരോധരംഗത്ത് നമുക്കിനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനാകും. തുറന്നതും സുരക്ഷിതവുമായ ഇന്‍ഡോ-പസഫിക് മേഖല ഉറപ്പുവരുത്താന്‍ ഉഭയകക്ഷി സഹകരണം ശക്തമാക്കണം.

2030 ആകുമ്പോഴേക്ക് ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യം ഇരട്ടിയാക്കുകയാണ് ലക്ഷ്യം. ലിസ് ട്രൂസിനു കീഴില്‍ വ്യവസായ-രാഷ്ട്രീയസഹകരണത്തിനു കൂടുതല്‍ സാധ്യതകളുണ്ടെന്നും എല്ലിസ് ചൂണ്ടിക്കാട്ടി. ഇന്ത്യ-ബ്രിട്ടന്‍ സഹകരണം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ലിസ് ട്രൂസിന്റെ പ്രതിബദ്ധത സുവ്യക്തമാണെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കര്‍ അഭിനന്ദനസന്ദേശത്തില്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *