റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കണ്ണൂര്‍ സര്‍വ്വകലാശാല വി സിക്ക് എതിരെ ഗവർണർക്ക് പരാതി

August 25, 2022 - 1:23 pm

കണ്ണൂര്‍: സര്‍വ്വകലാശാല വി സി ക്കെതിരെ ഗവർണർക്ക് പരാതി. ചാൻസലർ ആയ ഗവർണർനെ വിമർശിക്കാൻ ചെറുശ്ശേരി ഓഡിറ്റോറിയം ഇടതുപക്ഷ സംഘടനകൾക്കു അനുവദിച്ച വൈസ് ചാൻസലറുടെ നടപടി അപലപനീയം എന്ന് കെപിസിടിഎ കണ്ണൂർ മേഖല കമ്മിറ്റി കുറ്റപ്പെടുത്തി. വി സി ക്കു എതിരെ നടപടി ആവശ്യപ്പെട്ട് ഗവർണർക്കു മേഖല നേതൃത്വം പരാതി നൽകി. കണ്ണൂർ സർവകലാശാലയിലെ വിഷയങ്ങളിൽ ഗവ‍ർണറുടെ നടപടിക്കെതിരെ സി പി എം പരസ്യ പ്രതിഷേധത്തിലേക്ക് കടന്നിരുന്നു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് 24/08/22 ബുധനാഴ്ച കണ്ണൂർ സർവകലാശാലയിൽ പ്രതിഷേധ യോഗവും നടത്തി. സർവകലാശാല സംരക്ഷണ സമിതി എന്നപേരിൽ സി പി എമ്മാണ് പരിപാടി സംഘടിപ്പിച്ചത്. സി പി എം ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തത്. ഈ പരിപാടിക്ക് വേദി അനുവദിച്ചതിനെതിരെയാണ് ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *