ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു പ്രഖ്യാപിച്ച രാഷ്ട്രപതിയുടെ പോലീസ് മെഡലുകള്‍ക്ക് കേരളത്തില്‍ നിന്നു 12 ഉദ്യോഗസ്ഥര്‍ അര്‍ഹരായി. പത്തു പേര്‍ക്ക് സ്തുത്യര്‍ഹ സേവനത്തിനുള്ള പുരസ്‌കാരവും രണ്ടുപേര്‍ക്ക് വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരവുമാണ് ലഭിച്ചത്.എ.ഡി.ജി.പിയും വിജലന്‍സ് ഡയറക്ടറുമായ മനോജ് ഏബ്രഹാം, കൊച്ചി ക്രൈംബ്രാഞ്ച് എ.സി.പി: ബിജി ജോര്‍ജ് എന്നിവരാണ് വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നേടിയത്.
കുര്യാക്കോസ് വി.യു (ഡിവൈ.എസ്.പി, കൊച്ചി), മുഹമ്മദ് ആരിഫ് പി.എ(എസ്.പി, കേരള പോലീസ് അക്കാദമി തൃശൂര്‍), സുബ്രഹ്മണ്യന്‍ ടി.കെ.(ട്രെയ്നിങ് അസിസ്റ്റന്റ് ഡയറക്ടര്‍, കേരള പോലീസ് അക്കാദമി തൃശൂര്‍) സജീവന്‍ പി.സി.(എസ്.പി, ആന്റി കറപ്ഷന്‍ ബ്യൂറോ നോര്‍ത്ത് റേഞ്ച്, കോഴിക്കോട്), സജീവ് കെ.കെ.(എ.സി.പി ജില്ലാ ക്രൈം റെക്കോഡ് ബ്യൂറോ, തൃശൂര്‍ സിറ്റി), അജയകുമാര്‍ വേലായുധന്‍ നായര്‍ (ഡിവൈ.എസ്.പി ,വിജിലന്‍സ് സ്പെഷല്‍ ഇന്‍വേസ്റ്റിഗേഷന്‍ ടീം, തിരുവനന്തപുരം). ടി.പി പ്രേമരാജന്‍ (എ.സി.പി, സി ബ്രാഞ്ച് കണ്ണൂര്‍ സിറ്റി) അബ്ദുല്‍ റഹീം അലി കുഞ്ഞ് (ഡിവൈ.എസ്.പി, സെപെഷ്യല്‍ ബ്രാഞ്ച് ഹെഡ്ക്വാര്‍ട്ടേഴ്സ്, തിരുവനന്തപുരം) രാജു കുഞ്ചന്‍ വെളിക്കകത്ത് ( എ.സി.പി, തൃശൂര്‍ സിറ്റി), ഹരിപ്രസാദ് എം.കെ.( ആംഡ് പോലീസ് ഇന്‍സ്പെക്ടര്‍, കോഴിക്കോട്) എന്നിവരാണ് മെഡല്‍ നേടിയത്. ആകെ 1,082 ഉദ്യോഗസ്ഥരാണ് ഇത്തവണ പുരസ്‌കാരത്തിന് അര്‍ഹരായത്. ഏറ്റവും കൂടുതല്‍ പേര്‍ സി.ആര്‍.പി.എഫില്‍ നിന്നാണ്. 171 പേര്‍.



