റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുന്നുകര ഗ്രാമപഞ്ചായത്ത് കർഷക ദിനാഘോഷം മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും

August 16, 2022 - 11:02 pm

കുന്നുകര ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും ആഭിമുഖ്യത്തിൽ 
 കർഷക ദിനാഘോഷം  ഓഗസ്റ്റ് 17 ബുധനാഴ്ച്ച നടക്കും. രാവിലെ 9 ന് കുന്നുകര അഹന ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്‌ ഉദ്ഘാടനം നിർവഹിക്കും. കൃഷിയിൽ മികവ് തെളിയിച്ച കർഷകരെ യോഗത്തിൽ ആദരിക്കും.

കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു  അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്, ജില്ലാ പഞ്ചായത്ത് അംഗം രവീന്ദ്രൻ, കുന്നുകര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ ജബ്ബാർ, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ സി.എം വർഗ്ഗീസ്, സിജി വർഗ്ഗീസ്, ഷിബി പുതുശ്ശേരി, കവിത. വി.ബാബു, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അംഗം സി.കെ.കാസിം, കുന്നുകര കൃഷിഭവൻ കൃഷി ഓഫീസർ പി. എം.സാബിറ ബീവി, കൃഷി അസിസ്റ്റന്റ് പി. എച്ച് സേയ്തു മുഹമ്മദ്, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരാകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *