ബെയ്ജിങ്: തായ്വാന് ചുറ്റുമുള്ള വ്യോമ-സമുദ്രമേഖലയില്‍ രണ്ടാംഘട്ടം സൈനികാഭ്യാസപ്രകടനം പ്രഖ്യാപിച്ച് ചൈന. യു.എസ്. ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തായ്വാന്‍ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ മിസൈല്‍ വിക്ഷേപണമടക്കം ചൈനീസ് സൈന്യം നടത്തിയ വമ്പന്‍ സൈനികാഭ്യാസം 07/08/2022 ഞായറാഴ്ച അവസാനിപ്പിച്ചിരുന്നു. 08/08/2022 പ്രഖ്യാപിച്ച പുതിയ സൈനികാഭ്യാസം അന്തര്‍വാഹിനി വേധസംവിധാനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നതാണെന്ന് കിഴക്കന്‍ തീയറ്റര്‍ കമാന്‍ഡ് വ്യക്തമാക്കി. തായ്വാന്‍ സമുദ്രാതിര്‍ത്തിയിലേക്കു ബാലിസ്റ്റിക് മിസൈലുകളടക്കം പ്രയോഗിച്ചായിരുന്നു ചൈനയുടെ ആദ്യപ്രതികരണം. തായ്വാന്‍ സന്ദര്‍ശനത്തിന്റെ പേരില്‍ നാന്‍സി പെലോസിക്കും കുടുംബത്തിനും ഉപരോധമേര്‍പ്പെടുത്തിയും യു.എസുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളില്‍ നിന്നു പിന്മാറിയും നയതന്ത്രപ്രതിരോധവും തീര്‍ത്തു.പുതിയ സൈനികാഭ്യാസത്തിന്റെ കാലാവധി ഇനിയും വ്യക്തമല്ല. എന്നാല്‍, ചൈനീസ് സൈനികാഭ്യാസമേഖലകളില്‍ ഏര്‍പ്പെടുത്തിയ വ്യോമവിലക്കിനു തായ്വാന്‍ ഇളവുവരുത്തി.
തായ്വാന് ചുറ്റും വ്യോമ-സമുദ്രമേഖലയില്‍ സൈനികാഭ്യാസ പ്രകടനം പ്രഖ്യാപിച്ച് ചൈന
