റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൽപ്പറ്റ: കേരള കർഷക അതിജീവന സംയുക്ത സമിതി – KKASS – യുടെ ആദ്യ ജില്ലാ നേതൃ യോഗം വയനാട് സംരക്ഷണ സമിതി ചെയർമാൻ ഫാ. തോമസ് മണക്കുന്നേലിന്റെ അദ്ധ്യക്ഷതയിൽ 8/8/22 തിങ്കളാഴ്ച കല്പറ്റയിൽ ചേർന്നു. 19/8/22 വെള്ളിയാഴ്ചയ്ക്കകം ഇക്കോ സെൻസിറ്റീവ് സോൺ ബാധിത പഞ്ചായത്ത്/വാർഡ് തലത്തിൽ വിവരശേഖരണം നടത്തി സംസ്ഥാന സമിതിക്ക് കൈമാറാൻ തീരുമാനിച്ചു. അതിനാവശ്യമായ സമിതി രൂപീകരിച്ചു.

17/8/22 ബുധനാഴ്ച ചിങ്ങം ഒന്നിന് മൂന്നിടങ്ങളിൽ കരിദിനാചരണം നടത്താൻ തീരുമാനിച്ചു. സമ്മേളനത്തിൽ കേരള കർഷക അതിജീവന സംയുക്ത സമിതി ചെയർമാൻ ഫാദർ ജേക്കബ് മാവുങ്കൽ സംസാരിച്ചു. 20 സംഘടനകളുടെ പ്രതിനിധികൾ സംബന്ധിച്ചു. ഇപ്പോൾ നിലനിൽക്കുന്ന ജില്ലാ സംവിധാനം KKASS- ന്റെ ജില്ലാ ഘടകമായി പ്രവർത്തിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *