റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പഞ്ചായത്ത് അംഗത്തെ അയോഗ്യയാക്കി

August 6, 2022 - 9:37 pm

കൂറുമാറ്റ നിരോധന നിയമ പ്രകാരം എറണാകുളം ജില്ലയിലെ കീരമ്പാറ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് അംഗം ഷീബ ജോർജ്ജിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അയോഗ്യയാക്കി. നിലവിൽ പഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്ഥാപനങ്ങളിലേക്ക് ആറ് വർഷത്തേക്ക് മത്സരിക്കുന്നതിനുമാണ് വിലക്ക്.

കീരമ്പാറ ഗ്രാമപഞ്ചായത്തിൽ 2020 ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ആറാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ശേഷം ഷീബ ജോർജ്ജ് രാഷ്ട്രീയ പാർട്ടിയുടെയും മുന്നണിയുടെയും പിന്തുണയോടെ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അംഗം നൽകിയ സത്യപ്രസ്താവനയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ പഞ്ചായത്തിലെ കക്ഷിബന്ധ രജിസ്റ്ററിൽ രാഷ്ട്രീയ പാർട്ടിയുടെയും മുന്നണിയുടെയും ഔദ്യോഗിക സ്ഥാനാർത്ഥിയായിട്ടാണ് മത്സരിച്ച് വിജയിച്ചത് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ കീരമ്പാറ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് അംഗം മാമച്ചൻ ജോസഫ് നൽകിയ ഹർജിയാണ് കൂറുമാറ്റ നിരോധന നിയമത്തിലെ 3(1) (സി), 4(3) ചട്ടങ്ങൾ പ്രകാരം കമ്മീഷൻ തീർപ്പാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *