റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സഞ്ജയ് റാവുത്ത് ആഗസ്റ്റ് നാല് വരെ എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍

August 2, 2022 - 11:10 am

മുംബൈ: പത്ര ചൗള്‍ ഭൂമി തട്ടിപ്പ് കേസില്‍ ശിവസേനാ നേതാവും രാജ്യസഭാ എം.പി.യുമായ സഞ്ജയ് റാവുത്ത് എന്‍ഫോഴ്സ്മെന്റ് കസ്റ്റഡിയില്‍. ആഗസ്റ്റ് നാല് വരെയാണ് സഞ്ജയ് റാവുത്തിനെ ഇഡി കസ്റ്റഡിയില്‍ വിട്ടത്. എട്ട് ദിവസത്തെ കസ്റ്റഡിയാണ് ഇഡി പിഎംഎല്‍എ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നത്. നേരത്തെ സഞ്ജയ് റാവുത്തിന്റെ വസതിയില്‍ നടത്തിയ റെയ്ഡിന് പിന്നാലെയായിരുന്നു അറസ്റ്റ്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം, 2002 പ്രകാരമാണ് റാവുത്തിനെതിരെ കേസെടുത്തിരിക്കുന്നത്.സഞ്ജയ് റാവുത്ത് ചോദ്യം ചെയ്യലിന് ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നില്ലെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു. ഇഡി ഓഫീസിലേക്ക് പോകാന്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടപ്പോള്‍, താന്‍ സിറ്റിംഗ് എംപിയാണെന്നും ഓഗസ്റ്റ് ഏഴ് വരെ സമയം വേണമെന്നും സഞ്ജയ് ഇഡിയോട് പറഞ്ഞതായി വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം, കേന്ദ്ര ഏജന്‍സിയുടെ അന്വേഷണവുമായി റാവുത്ത് സഹകരിക്കുന്നില്ലെന്ന ആരോപണം സഞ്ജയ് റാവുത്തിന്റെ സഹോദരന്‍ സുനില്‍ നിഷേധിച്ചു. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായുള്ള അടുപ്പം മൂലമാണ് സഞ്ജയ് റാവുത്തിനെതിരെ ഇഡി നടപടി സ്വീകരിച്ചതെന്നും സുനില്‍ ആരോപിച്ചു. പത്ര ചോല്‍ ഭൂമി കുംഭകോണക്കേസുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡില്‍ റാവുത്തിന്റെ വസതിയില്‍ നിന്ന് 11.50 ലക്ഷം രൂപയാണ് ഇഡി പിടിച്ചെടുത്തത്. പിന്നാലെ ആറുമണിക്കൂര്‍ തുടര്‍ച്ചയായി ചോദ്യം ചെയ്തശേഷം തിങ്കളാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *