ഇപ്പോഴിതാ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ‘പാപ്പന്‍’ തിയറ്ററുകളില്‍ എത്തിയിരിക്കുന്നത്.പാപ്പന്റേതായി പുറത്തുവന്ന ട്രെയിലറുകള്‍ക്കും പോസ്റ്ററുകള്‍ക്കും ഗാനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകര്‍ നല്‍കിയിരുന്നത്.
ആദ്യമായി സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.അതുകൊണ്ട് തന്നെ ഇരുവരുടെയും കോമ്പിനേഷന്‍ എങ്ങനെ ആകുമെന്നറിയാനുള്ള ആവേശത്തിലാണ് ഒരുവിഭാഗം ആളുകള്‍.
മാത്രമല്ല ഒരിടവേളക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണ് പാപ്പന്‍. സി ഐ എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.




