റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീട് എന്ന സ്വപ്നം സഫലമായിമനം നിറഞ്ഞ് 10 കുടുംബങ്ങള്‍

July 25, 2022 - 10:49 pm

ആലപ്പുഴ: വര്‍ഷങ്ങളായി വാടക വീട്ടില്‍ അന്തിയുറങ്ങിയ 10 കുടുംബങ്ങള്‍ക്ക് കാര്‍ത്തികപ്പള്ളി പഞ്ചായത്തിന്റെ കരുതലില്‍ വീടെന്ന സ്വപ്നം സ്വന്തമാകുന്നു.  ലൈഫ് ഭവന പദ്ധതി ഗുണഭോക്തൃ പട്ടികയില്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ട ആറു വിധവകള്‍ ഉള്‍പ്പടെ 10 പേര്‍ക്കാണ് മൂന്നു സെന്റ് സ്ഥലത്ത് പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കുന്നത്. ഇതില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ആറു വീടുകളുടെ താക്കാല്‍ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ഭായി നേരത്തെ കൈമാറിയിരുന്നു. നാലു വീടുകളുടെ നിര്‍മാണം അവസാന ഘട്ടത്തിലാണ്.  സ്വീകരണ മുറി, സിറ്റ് ഔട്ട്, രണ്ട് കിടപ്പുമുറികള്‍, അടുക്കള, ശുചിമുറി എന്നിവയാണ് വീടുകളിലുള്ളത്.  2020-21ല്‍ പഞ്ചായത്ത് 20 ലക്ഷം രൂപ വകയിരുത്തി മൂന്നാം വാര്‍ഡിലെ മഹാദേവികാട് വാങ്ങിയ 35 സെന്റ് സ്ഥലത്താണ് പത്തു വീടുകളും നിര്‍മിച്ചത്. ലൈഫ് മിഷന്റെ 18 ലക്ഷം രൂപയുള്‍പ്പടെ 45 ലക്ഷത്തോളം രൂപയാണ് പദ്ധതിക്കായി ചിലവിട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *