റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചാലില്‍ തോടിന് പുതുജീവനായി കയര്‍ ഭൂവസ്ത്രം

July 20, 2022 - 8:26 pm

കൊല്ലം: വര്‍ഷങ്ങളായി മലിനമായി കിടന്ന ചാലില്‍ തോടിന് പുതുജീവന്‍ മഴക്കാലത്ത് തോടിന്റെ കരകള്‍ ഇടിഞ്ഞ് സമീപത്തെ കൃഷിയിടങ്ങളില്‍ വെള്ളം കയറുക പതിവായിരുന്നു. ഓരോ വര്‍ഷവും തോട് വൃത്തിയാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവെങ്കിലും ഇതിന് ശാശ്വത പരിഹാരം കണ്ടെത്താനായിരുന്നില്ല. എന്നാല്‍ പൂതക്കുളം ഗ്രാമപഞ്ചായത്തിലെ മുക്കട വാര്‍ഡില്‍ ഉള്‍പ്പെട്ട വയല്‍ക്കര ചാലില്‍ തോടിന് ഇരുവശവും കയര്‍ ഭൂവസ്ത്രം അണിയിച്ചതോടെ കാലങ്ങളായി തോട് നേരിട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുകയായിരുന്നു.

തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,38,939 രൂപ ചിലവഴിച്ചാണ് തോടിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് ഏകദേശം 350 മീറ്ററോളം നീളത്തില്‍ കയര്‍ഭൂവസ്ത്രം മുഖേന സംരക്ഷണഭിത്തി തീര്‍ത്തു.457 ദിവസങ്ങള്‍ കൊണ്ടാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നത്. കയര്‍ ഭൂവസ്ത്രത്തിന് മുകളില്‍ പുല്ല് വെച്ച് പിടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *