റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോക് സഭാ സെക്രട്ടറിയേറ്റ് പുതിയ കൈപ്പുസ്തകം പുറത്തിറക്കി; “അഴിമതി” ഇനി അൺ പാർലമെന്ററി പദം.

July 14, 2022 - 12:41 pm

ന്യൂഡൽഹി: അഴിമതി ഇനി അൺപാർലമെന്ററി പദം. പുതിയ കൈപുസ്തകം പുറത്തിറക്കി. അഴിമതി എന്ന വാക്ക് വിലക്കി പാർലമെന്റ്. സ്വേഛാധിപതി, നാട്യക്കാരൻ, മന്ദബുദ്ധി, കോവിഡ് വ്യാപി തുടങ്ങിയ പദങ്ങളും ഉപയോഗിക്കരുത്. അരാജകവാദി, ശകുനി തുടങ്ങിയ വാക്കുകൾക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഇവയൊക്കെ ഉപയോഗിച്ചാൽ അത് സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യും. ലോകസഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പുതിയ കൈ പുസ്തകത്തിലാണ് ഇത് സംബന്ധിച്ച് നിർദ്ദേശം ഉള്ളത്. ഈ നിർദ്ദേശങ്ങൾ വർഷകാല സമ്മേളനം മുതൽ പ്രാബല്യത്തിൽ വരുത്തും.

65 പദങ്ങൾക്കാണ് വിലക്ക്. പാർലമെന്ററി കാര്യവകുപ്പാണ് ഇതുമായി ബന്ധപ്പെട്ട കാര്യത്തിൽ തീരുമാനം കൈകൊണ്ടത്. ” അഴിമതി ” നേരത്തെ തന്നെ അൺപാർലമെന്ററി ആയിരുന്നു. പക്ഷേ ഇത് ഉപയോഗിക്കുന്നതിൽ വിലക്കുണ്ടായിരുന്നില്ല. ഇതുമായി ബന്ധപ്പെട്ട വ്യക്തത വരുത്തേണ്ടത് ലോക് സഭാ സ്പീക്കറോ , രാജ്യസഭാ ചെയർമാനോ ആയിരിക്കും. പ്രതിപക്ഷ പാർട്ടികൾ ഇതിനെതിരെയുള്ള പ്രതിഷേധം അറിയിച്ചു.

2020ലെ കോമൺവെൽത്ത് പാർലമെന്റുകളിൽ അനുവദനീയമല്ലാത്തവ കൂടാതെ 2021-ൽ ഇന്ത്യയിലെ ലോക് സഭാ , രാജ്യസഭാ, സംസ്ഥാന നിയമസഭകൾ എന്നിവിടങ്ങളിൽ അൺപാർലമെന്ററി ആയി പ്രഖ്യാപിച്ച വാക്കുകളുടെയും, പ്രയോഗങ്ങളുടെയും പരാമർശങ്ങൾ സമാഹാരത്തിൽ അടങ്ങിയിരിക്കുന്നു. പാർലമെന്ററി നടപടിക്രമങ്ങൾക്കിടെ സംസാരിക്കുന്ന മറ്റു പദപ്രയോഗങ്ങളുമായി കൂട്ടിച്ചേർത്തു വായിക്കുന്നില്ലെങ്കിൽ ചില കീവേർഡുകൾ അൺപാർലമെന്ററിയായി ദൃശ്യമാകില്ലെന്ന് പട്ടികയിൽ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *