ഏഷ്യാ കപ്പ് ബാസ്‌കറ്റ്ബോള്‍: ഇന്ത്യ ജൂലൈ 13 ന് ന്യൂസിലന്‍ഡിനെതിരേ

കോട്ടയം: ഫിബ ഏഷ്യാ കപ്പ് ബാസ്‌കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യ മത്സരം ന്യൂസിലന്‍ഡിനെതിരേ. ഈമാസം 12 മുതല്‍ 24 വരെ ഇന്തോനീഷ്യയിലെ ജക്കാര്‍ത്തയിലാണു ടൂര്‍ണമെന്റ്. ഗ്രൂപ്പ് ഡിയില്‍ ഇടംപിടിച്ച ഇന്ത്യയുടെ ആദ്യമത്സരം 13 നാണ്. ന്യൂസിലന്‍ഡിനെതിരായ ആദ്യ കളിക്കുശേഷം 15 ന് ഫിലിപ്പീന്‍സ്, 17 ന് ലെബനന്‍ എന്നീ ടീമുകളുമായാണ് ഇന്ത്യയുടെ ശേഷിക്കുന്ന മത്സരങ്ങള്‍. ഒ.എന്‍.ജി.സി. താരം വിശേഷ് ഭൃഗുവംശി ക്യാപ്റ്റനായ ഇന്ത്യന്‍ ടീമില്‍ തിരുവനന്തപുരം സ്വദേശി പ്രണവ് പ്രിന്‍സുമുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →