റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നൻപകൽ നേരത്ത് മയക്കം – വ്യത്യസ്ത ടീസറുമായി ജോസ് പെല്ലിശേരി

July 11, 2022 - 11:38 am

ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. ഈ ചിത്രത്തിന്റെ ടീസര്‍ പുറത്ത്.ഒരു മിനിട്ട് 16 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറിൽ മദ്യപ സംഘത്തിനൊപ്പം മദ്യപിക്കുന്നതിനിടയില്‍ പഴയ തമിഴ് സിനിമയുടെ ഡയലോഗിന്റെ പശ്ചാത്തലത്തില്‍ ഡയലോഗ് പറയുന്ന മമ്മൂട്ടിയെ ആണ് കാണുന്നത്.ടീസർ മുഴുവന്‍ ഈ ഡബ്സ്മാഷ് സ്‌റ്റൈലിലാണ് പോകുന്നത്.

മുമ്പ് പുറത്ത് വന്ന ടീസറും വ്യത്യസ്തമായ ശൈലിയിലാണ് ഒരുക്കിയിരുന്നത്. പേര് പോലെ അക്ഷരാര്‍ത്ഥത്തില്‍ പകല്‍ സമയം ഉറങ്ങുന്ന കുറച്ച്‌ മനുഷ്യരായിരുന്നു ടീസറില്‍ ഉണ്ടായിരുന്നത്.

സിനിമയുടെ ആദ്യ ടീസര്‍ പുറത്തുവന്നത്. പകല്‍ സമയത്ത് കിടന്നുറങ്ങുന്ന ഒരു കൂട്ടം ആളുകളുടെ ദൃശ്യങ്ങളായിരുന്നു ടീസറില്‍ ഉണ്ടായിരുന്നത്.

തമിഴ്നാടിന്റെ വിവിധ മേഖലകളിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്ന ഈ ചിത്രത്തിൽപകല്‍ സൈക്കിള്‍ മെക്കാനിക്കും ആക്രിക്കാരനും രാത്രിയില്‍ കള്ളനുമായ വേലന്‍ എന്ന നകുലനായിട്ടാണ് നന്‍പകന്‍ നേരത്ത് മയക്കത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്.രമ്യ പാണ്ഡ്യനാണ് ചിത്രത്തിലെ നായിക. വേലന്റെ ഭാര്യയായ മയില്‍ ആയിട്ടാണ് രമ്യാ പാണ്ഡ്യന്‍ ചിത്രത്തില്‍ എത്തുന്നത്. മുഖത്ത് കരി പുരണ്ട്, കള്ളിമുണ്ടും ഷര്‍ട്ടും ധരിച്ച മമ്മൂട്ടിയുടെ ചിത്രം നേരത്തെ പുറത്തുവന്നിരുന്നു.

മമ്മൂട്ടിക്കൊപ്പം നടന്‍ അശോകനും ചിത്രത്തിലുണ്ട്. പേരന്‍പ്, കര്‍ണന്‍, പുഴു എന്നീ സിനിമകള്‍ക്ക് ക്യാമറ ചലിപ്പിച്ച തേനി ഈശ്വറാണ് നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ക്യാമറ.മമ്മൂട്ടി കമ്ബനിയെന്ന ബാനറില്‍ മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ആമേന്‍ മൂവി മൊണാസ്ട്രിയുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ലിജോ പെല്ലിശേരിയുടെ തന്നെ കഥയ്ക്ക് എസ്. ഹരീഷ് ആണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്.

ഒരേസമയം ചിത്രം ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം എം.ടി. വാസുദേവന്‍ നായരുടെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്‌ളിക്‌സ് ഒരുക്കുന്ന ആന്തോളജി ചിത്രത്തിലും ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ മമ്മൂട്ടി നായകനാവുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *