വിക്രത്തിന്റെ ആരോഗ്യ നില തൃപ്തികരം

ജൂലൈ 8 ന് വൈകിട്ട് ആറു മണിയോടെ പൊന്നിയിന്‍ സെല്‍വന്‍ സിനിമയുടെ ടീസര്‍ റിലീസ് ചടങ്ങില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിനിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന്ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ വിക്രം ഇന്ന് ആശുപത്രി വിട്ടേക്കും.അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനിലൂടെ അറിയിച്ചു. മുറിയിലേക്ക് മാറ്റിയ താരം ഇപ്പോള്‍ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.

താരത്തിന് ഹൃദയാഘാതമാണെന്ന നിലയിലുള്ള റിപ്പോര്‍ട്ടുകളാണ് ആദ്യം പുറത്തുവന്നത്. വാര്‍ത്ത പുറത്തു വന്നതോടെ ആരാധകരും സഹപ്രവര്‍ത്തകരും ഉള്‍പ്പടെ നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേര്‍ന്നത്. എന്നാല്‍ പിന്നിട് മകന്‍ ധ്രുവ് വിക്രമടക്കമുള്ളവ‍ര്‍ ഇത് നിഷേധിച്ച്‌ രംഗത്തെത്തിയിരുന്നു.വൈറല്‍ പനിയെ തുടര്‍ന്നാണ് താരത്തിന്റെ ആരോഗ്യം മോശമായതെന്നും അല്ലാതെ മറ്റൊരു പ്രശ്‌നവുമില്ല എന്നുമാണ് തമിഴ് മാധ്യമത്തോട് താരത്തിന്റെ ഔദ്യോഗിക പിആര്‍ ടീം വ്യക്തമാക്കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →