ഹൈദരാബാദ്: അടുത്ത 30-40 വര്‍ഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബി.ജെ.പിയുടെ യുഗം ആയിരിക്കുമെന്നും ഇന്ത്യ ”വിശ്വഗുരു” ആകുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാര്‍ട്ടി ഇതുവരെ അധികാരത്തിലെത്താത്ത തെലങ്കാന, ആന്ധ്രപ്രദേശ്, തമിഴ്നാട്, കേരളം, പശ്ചിമ ബംഗാള്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ ഉടന്‍ ഭരണം പിടിക്കുമെന്നും ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതിയോഗത്തില്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു.പ്രീണനരാഷ്ട്രീയം അവസാനിക്കുമ്പോള്‍ വര്‍ഗീയത ഇല്ലാതാകുമെന്നും രാജസ്ഥാനിലെ ഉദയ്പുരിലെയും മഹാരാഷ്ട്ര അമരാവതിയിലെയും കൊലപാതകങ്ങള്‍ പരാമര്‍ശിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു.ബി.ജെ.പിയുടെ വികസന രാഷ്ട്രീയത്തിനും പ്രകടനത്തിനും ജനങ്ങള്‍ നല്‍കിയ അംഗീകാരമാണു കഴിഞ്ഞ തെരഞ്ഞെടുപ്പകളിലെ വിജയം.
കുടുംബവാഴ്ചയും ജാതീയതയും പ്രീണനരാഷ്ട്രീയവും അവസാനിപ്പിക്കണം. തെലങ്കാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കുടുംബവാഴ്ച അവസാനിപ്പിക്കും.- അമിത് ഷാ പറഞ്ഞു.2001 ലെ ഗുജറാത്ത് കലാപക്കേസില്‍ നിന്ന് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ ഒഴിവാക്കിയ പ്രത്യേക അന്വേഷണസംഘത്തിന്റെ നടപടി ശരിവച്ച സുപ്രീം കോടതി വിധിയെ ചരിത്രപരമെന്ന് അമിത് ഷാ വിശേഷിപ്പിച്ചു. കോണ്‍ഗ്രസ് ഒറ്റ കുടുംബത്തിന്റെ പാര്‍ട്ടിയായി മാറി. പാര്‍ട്ടി അംഗങ്ങളില്‍ പലരും അതിനുള്ളില്‍ ജനാധിപത്യത്തിനായി പോരാടുകയാണ്. പാര്‍ട്ടിയുടെ നിയന്ത്രണം നഷ്ടപ്പെടുമെന്നു ഭയക്കുന്ന ഗാന്ധി കുടുംബം സംഘടനാ തെരഞ്ഞെടുപ്പുകള്‍ അനുവദിക്കുന്നില്ല.-അമിത് ഷാ പറഞ്ഞു.

