പൊള്ളാച്ചിയിൽ നിന്ന് പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പാലക്കാട് കൊടുവായൂർ ഷംന അറസ്റ്റിൽ

പൊള്ളാച്ചി: നവജാത ശിശുവിന് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പാലക്കാട് കൊടുവായൂർ സ്വദേശി ഷംനയെ പൊള്ളാച്ചി പോലീസ് അറസ്റ്റ് ചെയ്തു. ഭർതൃ വീട്ടിലും, നാട്ടിലും ഗർഭിണിയാണെന്ന് നുണ പറഞ്ഞതിനെ സാധൂകരിക്കാൻ ആയിരുന്നു കുട്ടിയെ തട്ടിക്കൊണ്ടു പോകലെന്ന് പോലീസ് അറിയിച്ചു.

നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകലിൽ ഷംനയുടെ നുണക്കഥകൾ പൊളിയുകയായിരുന്നു. 2022 ഏപ്രിൽ 22ന് പ്രസവിച്ചു എന്നാണ് ഷംന പറഞ്ഞത്. കുട്ടി ഐസിയുവിൽ ആണെന്ന് ഭർതൃവീട്ടുകാരെ വിശ്വസിപ്പിച്ചു. ഭർത്താവു മണികണ്ഠനും കുട്ടിയെ കണ്ടിട്ടില്ല. നിർണായകമായത് ആശ വർക്കറുടെ ഇടപെടലാണ്. പ്രസവശേഷം കുഞ്ഞിന്റെ വിവരം തിരക്കിയപ്പോൾ പല നുണക്കഥകൾ പറഞ്ഞു. സംശയം തോന്നിയപ്പോൾ പോലീസിൽ അറിയിച്ചു. പിടിക്കപ്പെടും എന്നായപ്പോൾ ആണ് ഷംന സാഹസത്തിനു മുതിർന്നത്. 04/07/22 തിങ്കളാഴ്ച പുലർച്ചെ രണ്ടു മണിയോടെ പോലീസ് ഷംന, ഭർത്താവ് മണികണ്ഠൻ എന്നിവരെ കൊടുവായൂരിൽ നിന്ന് കസ്റ്റഡിയിൽ എടുത്തു. ഇവരെ പൊള്ളാച്ചിയിലേക്ക് കൊണ്ടുപോയി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് 04/07/22 തിങ്കളാഴ്ച രാവിലെ നാലുമണിയോടെ കുട്ടിയെ വീണ്ടെടുത്തത്.

03/07/22 ഞായറാഴ്ച രാവിലെ അഞ്ചുമണിക്കാണ് രണ്ട് സ്ത്രീകൾ ചേർന്ന് പൊള്ളാച്ചി ജനറൽ ആശുപത്രിയിൽനിന്ന് നാലുദിവസം മാത്രം പ്രായമായ കുഞ്ഞിനെ കടത്തിക്കൊണ്ടുപോയത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും, കുട്ടിയെയും കൊണ്ട് സ്ത്രീകൾ ബസ്റ്റാന്റിലും, റെയിൽവേ സ്റ്റേഷനിലും എത്തുന്ന ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു. 2 ഡിഎസ്പിമാരുടെ ചുമതലയിൽ 12 പ്രത്യേക അന്വേഷണസംഘങ്ങൾ രൂപീകരിച്ച് ഉടനടി അന്വേഷണം തുടങ്ങി.

24 മണിക്കൂറിനുള്ളിൽ പരിശോധിച്ചത് 769 സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങൾ. പൊള്ളാച്ചി മുതൽ കോയമ്പത്തൂർ വരെയും, പിന്നീട് പാലക്കാട്ടേക്കും അന്വേഷണം തുടങ്ങി. ഒടുവില്‍ 04/07/22 തിങ്കളാഴ്ച പുലർച്ചെ നാലുമണിയോടെ പൊള്ളാച്ചി പാലക്കാട് പോലീസിന്റെ സംയുക്ത പരിശോധനയിൽ കൊടുവായൂർ സ്വദേശിനിയുടെ വീട്ടിൽ നിന്ന് കുട്ടിയെ കണ്ടെത്തുകയായിരുന്നു.

പോലീസ് സംഘം തിരികെ പൊള്ളാച്ചിയിലെത്തി ജൂലൈ കുമാരൻ നഗർ സ്വദേശി യൂനിസ്, ഭാര്യ ദിവ്യ ഭാരതി എന്നിവർക്ക് കുഞ്ഞിനെ തിരികെ ഏൽപ്പിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →