കോഴിക്കോട്: കോർപ്പറേഷനിലെ കെട്ടിട നമ്പർ തട്ടിപ്പ് കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയിൽ വിട്ടു. രണ്ടുദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. പ്രതികളെ കോർപ്പറേഷനിൽ എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തും. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് പോലീസ് കോർപ്പറേഷൻ ഓഫീസ് മാർച്ച് നടത്തി.
കേസിൽ ആകെ ഏഴ് പ്രതികളാണ് ഉള്ളത്. ഇതിൽ ആറുപേരെയാണ് കോഴിക്കോട് ചീഫ് ജുഡീഷ്യൽ രജിസ്ട്രേറ്റ് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്. രണ്ടുദിവസത്തേക്കാണ് പോലീസ് കസ്റ്റഡി. കെട്ടിട ഉടമയ്ക്ക് കഴിഞ്ഞദിവസം ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. പ്രതികളെ ചോദ്യം ചെയ്തത് കൂടുതൽ വിവരങ്ങൾ ശേഖരിക്കാമെന്ന പ്രതീക്ഷയിലാണ് പോലീസ്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന നിലപാടിലാണ് കോൺഗ്രസ്. ഈ ആവശ്യമുന്നയിച്ച് കോർപ്പറേഷൻ ഓഫീസിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി.
കോർപ്പറേഷൻ സെക്രട്ടറിക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാരും അനിശ്ചിതകാല സമരം തുടങ്ങി. ജീവനക്കാർക്കെതിരെ മാത്രം അച്ചടക്ക നടപടി എടുത്തതിലാണ് പ്രതിഷേധം. അന്വേഷണത്തിന്റെ ഭാഗമായി ജീവനക്കാരുടെ മൊഴിയെടുക്കുന്നത് ഏതാണ്ട് പൂർത്തിയായിട്ടുണ്ട്.



