റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി : യഥാസമയം ചികിത്സ ലഭിക്കാതെ കഴിഞ്ഞ ഏഴുമാസത്തിനിടെ സംസ്ഥാനത്ത്‌ മരിച്ചത്‌ എട്ട്‌ ഹീമോഫീലിയാ രോഗികള്‍. സംഭവത്തില്‍ മനുഷ്യവകാശ കമ്മീഷന്‍ സ്വമേധയാ സര്‍ക്കാരിന്‌ നോട്ടീസയച്ചു. ആവശ്യമായ നടപടികള്‍ സ്വീകരിച്ചശേഷം ആരോഗ്യ വകുപ്പ സെക്രട്ടറിയും ഡയറക്ടറും നാലാഴ്‌ചക്കകം റിപ്പാര്‍ട്ടു സമര്‍പ്പിക്കണമെന്ന്‌ കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്‌റ്റീസ്‌ ആന്റണി ഡൊമിനിക്ക്‌ ആവശ്യപ്പെട്ടു,

കാരുണ്യ പദ്ധതിയില്‍ നിന്ന്‌ ആശാധാരാ പദ്ധതിയിലേക്കുളള മാറ്റം ഹീമോഫീലിയാ രോഗികള്‍ക്ക്‌ വലിയ ബുദ്ധിമുട്ടാണ്‌ ഉണ്ടാക്കുന്നത്‌. രോഗി ആശുപത്രിയിലെത്തിയാല്‍ മാത്രമേ മരുന്നും ചികിത്സയും അനുവദിക്കേണ്ടതുളളുവെന്ന ആശാധാരയിലെ വ്യവസ്ഥയാണ്‌ കുരുക്കായത്‌.ആന്തരീക രക്തസ്രാവമാണ്‌ ഹീമോഫീലിയ. രക്തം കട്ടപിടിക്കാനുളള ഘടകങ്ങളായ ഫാക്ടര്‍ 7, ഫാക്ടര്‍ 8, ഫാക്ടര്‍ 9 എന്നിവ രക്തത്‌ില്‍ കുറവായിരിക്കുന്നതാണ്‌ രോഗകാരണം. ഹീമോഫീലിയാ ബാധിതരില്‍ ആഴ്‌ചയില്‍ രണ്ടോമൂന്നോ തവണ രക്ത സ്രാവം ഉണ്ടാകാറുണ്ട്‌. ഈ സമയത്ത്‌ രോഗിക്ക്‌ ആവശ്യമുളള ഫാക്ടര്‍ മരുന്നുകള്‍ കുത്തിവയ്‌ക്കണം.ചികിത്സക്ക്‌ താമസമുണ്ടായാല്‍ ജീവന്‌ ഭീഷണിയാവും .

രക്തസ്രാവമുണ്ടാാകുന്ന സമയത്ത്‌ ഉപയോഗിക്കാനായി രണ്ട്‌ ഡോസ്‌ മരുന്ന്‌ വീട്ടില്‍ കരുതണം. എന്നാല്‍ ആന്തരീക രക്തസ്രാവമുണ്ടായാല്‍ ആശുപത്രിയില്‍ കിടക്കണമെന്നാണ്‌ ആശാധാരയിലെ വ്യവസ്ഥ. ജില്ലകളില്‍ ഹീമോഫീലിയാ ചികിത്സാ കേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും ദൂരെയുളള രോഗികള്‍ക്ക്‌ ആശുപത്രിയിലെത്താന്‍ പ്രയാസമുണ്ട്‌. കാരുണ്യ രീതി പുനരാരംഭിച്ചാല്‍ യഥാസമയം സൗജന്യ ചികിതിസ ലഭിക്കുമെന്ന്‌ ഹീമോഫീലിയാ സൊസൈറ്റി കൊച്ചി ചാപ്‌റ്റര്‍ സെക്രട്ടറി വിനേദ്‌ അരവിന്ദാക്ഷന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *