അടിമാലി : വീടിനുളളില്‍ മരിച്ചുകിടന്ന യജമാനന് കാവലാളായി ഉണ്ണിയെന്ന കാവര്‍നായ് പോലീസിനെയും നാട്ടുകാരെയും തടഞ്ഞ് മണിക്കൂറുകള്‍. അടിമാലി എസ്.എന്‍ പടിയില്‍ ഒറ്റക്ക് താമസിക്കുന്ന റിട്ട. എസ് ഐ കൊന്നക്കല്‍ കെ കെ സോമന്റെ (67) മൃതദേഹത്തിനാണ് വളര്‍ത്തുനായ് ഉണ്ണി കാവല്‍ നിന്നത്. മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. 2022 ജൂണ്‍ 3 ശനിയാഴ്‌ച വൈകിട്ട് മരിച്ചതെന്നാണതായിട്ടാണ് പ്രാഥമിക നിഗമനം.25/06/22 ശനിയാഴ്‌ച വൈകിട്ടുമുതല്‍ മരുമകന്‍ ഉമേഷ് സോമന്റെ ഫോണേലേക്ക് വിളിച്ചിട്ട് എടുത്തില്ല. വളര്‍ത്തുനായ് നിര്‍ത്താതെ കുരക്കുന്നുണ്ടായിരുന്നു. വീടിന്റെ വാതില്‍ തുറന്നാണ് കിടന്നിരുന്നത്.
26/06/22 ഞായറാഴ്‌ചയും ഫോണ്‍ എടുക്കാതെ വന്നതോടെ ഉച്ചയോടെ ഉമേഷ് എസ്.എന്‍ പടിയിലെ വീട്ടിലെത്തി .നായ് ഉമേഷിനെ കൂട്ടി വീട്ടിനുളളില്‍ മരിച്ചു കിടന്ന സോമന്റെ അടുത്തെത്തി. ഉമേഷ് നാട്ടുകാരെയും പോലീസിനെയും വിവരം അറിയിച്ചു. കൂടുതല്‍ ആളുകള്‍ എത്തിയതോടെ വളര്‍ത്തുനായ് ഉമേഷിനെ ഉള്‍പ്പെട ആരെയും വീട്ടിനുളളില്‍ കയറ്റാതായി. മണിക്കൂറുകല്‍ പോലീസും നാട്ടുകാരും ശ്രമിച്ചെങ്കിലും ഉണ്ണിയെ ശാന്തനാക്കാന്‍ കഴിഞ്ഞില്ല. ഫയര്‍ഫോഴ്‌സ് എത്തിയെങ്കിലും ശ്രമം പരാജയപ്പെട്ടു. ഒടുവില്‍ നാട്ടുകാരെയും പോലീസിനെയും സംഭവസ്ഥലത്തുനിന്ന മാറ്റി ഉമേഷ് തനിയെ വീട്ടിലെത്തിയപ്പോള്‍ വളര്‍ത്തുനായ് ശാനന്തായി ഉമേഷ് വളര്‍ത്തുനായെ തന്ത്രത്തില്‍ ഒരു മുറിയല്‍ കൊണ്ടുപോയി പൂട്ടിയിട്ടു. പിന്നീട് അഞ്ചുണിയോടെയാണ് മൃതദേഹം അവിടെനിന്നും അടിമാലി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്



