റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നാട്ടുകാരെ അക്രമിച്ച തെരുവുനായക്ക് പേ വിഷബാധയെന്ന് റിപ്പോർട്ട് : പത്തിലധികം പേർക്ക് കടിയേറ്റു

June 25, 2022 - 8:30 am

കൊച്ചി: എറണാകുളം വാളകത്ത് നാട്ടുകാരെ അക്രമിച്ച തെരുവുനായക്ക് പേ വിഷബാധയെന്ന് റിപ്പോർട്ട്. വാളകം ഗ്രാമപഞ്ചായത്തിലെ റാക്കാട് കടാതി എന്നിവിടങ്ങളിലെ പത്തിലധികം പേർക്കാണ് നായയുടെ കടിയേറ്റത്. ഇത്ര തന്നെ വളർത്തുമൃഗങ്ങളും നായയുടെ അക്രമത്തിനിരയായി. ഭീതി വിതച്ച് അലഞ്ഞുതിരിഞ്ഞ നായയെ ഒടുവിൽ റാക്കാട് ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു.

ചത്ത നിലയിൽ കണ്ട നായയെ പേ വിഷബാധയുണ്ടോയെന്ന സംശയത്തെ തുടർന്ന് നാട്ടുകാർ മണ്ണൂത്തി ലാബിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് പേ വിഷബാധ കണ്ടെത്തിയത്. ഇതോടെ ആരോഗ്യവകുപ്പും മൃഗസംരകഷണവകുപ്പും പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി. . ഇതിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. ഇതോടെ പഞ്ചായത്ത് പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം നൽകി.

നായകളുടെ കടിയേറ്റയാളുകളെ ആരോഗ്യവകുപ്പും വളർത്തുമൃഗങ്ങളെ മൃഗസംരക്ഷണവകുപ്പും നിരീക്ഷിക്കുന്നുണ്ട്. പ്രദേശവാസികൾക്ക് പ്രതിരോധ കുത്തിവെപ്പ് നൽകുന്ന കാര്യം ആരോഗ്യവകുപ്പ് ആലോചിക്കുന്നു. അതേസമയം ചത്തുപോയ നായയിൽ നിന്നും മറ്റുള്ളവയ്ക്ക് പേ വിഷബാധയുണ്ടാകാൻ സാധ്യതയുള്ളതിനാൽ അലഞ്ഞുതിരിഞ്ഞുനടക്കുന്ന നായകളെയെല്ലാം പിടികൂടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *