ഫിന ലോക ചാമ്പ്യന്‍ഷിപ്പ്: സജന്‍ പ്രകാശ് ഹീറ്റ്സില്‍ പുറത്ത്

ബുഡാപെസ്റ്റ്: ഫിന ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മലയാളി നീന്തല്‍താരം സജന്‍ പ്രകാശിന് നിരാശ. 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ ഇനത്തില്‍ മത്സരിച്ച താരത്തിന് സെമിയില്‍ കടക്കാനായില്ല. ഹീറ്റ്സില്‍ എട്ടാമതായ താരം 1:58.67 സമയമെടുത്ത് ആകെ മത്സരിച്ചവരില്‍ 25-ാമതായാണു ഫിനിഷ് ചെയ്തത്.തോളിനേറ്റ പരുക്കില്‍നിന്നു മുക്തനായാണ് സജന്‍ പ്രകാശ് ഹംഗറിയിലെ ബുഡാപെസ്റ്റില്‍ ലോകചാമ്പ്യന്‍ഷിപ്പിനിറങ്ങിയത്. 200 മീറ്റര്‍ ബട്ടര്‍ഫ്ളൈയില്‍ 1:56:48 ആണ് ഇരുപത്തെട്ടുകാരനായ സാജന്റെ മികച്ച സമയം. 800 മീറ്റര്‍ ഫ്രീസ്റ്റൈല്‍ ഇനത്തില്‍ ഡല്‍ഹിയില്‍ നിന്നുള്ള കുശാഗ്ര റാവത് 23-ാമതാണ് ഫിനിഷ് ചെയ്തത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →