റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കശ്മീരില്‍ മൂന്നു ഭീകരരെ വധിച്ചു

June 20, 2022 - 11:19 am

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ രണ്ടിടങ്ങളില്‍ ഭീകരരും സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍. രണ്ടു ലഷ്‌കറെ തോയ്ബ അംഗങ്ങള്‍ ഉള്‍പ്പെടെ മൂന്നു ഭീകരരെ വധിച്ചു.വടക്കന്‍ കശ്മീരിലെ കുപ്വാരയില്‍ പോലീസും സൈന്യവും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പാക് പൗരന്‍മാരായ രണ്ടു ഭീകരരെ വധിച്ചത്. ലോലാബ് മേഖലയില്‍ ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന വിവരത്തെത്തുടര്‍ന്നാണ് സുരക്ഷാസേന തെരച്ചില്‍ നടത്താനെത്തിയത്. ഭീകരര്‍ വെടിയുതിര്‍ത്തതോടെ സുരക്ഷാസേനയും തിരിച്ചടിച്ചു. രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടതായി സൈന്യം സ്ഥിരീകരിച്ചു. മൂന്നു ഭീകരര്‍ ഇവിടെ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഏറ്റുമുട്ടല്‍ തുടരുകയാണ്. കൊല്ലപ്പെട്ട ഭീകരരുടെ കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. നേരത്തേ പിടിയിലായ ഭീകരര്‍ ഷൗക്കത്ത് അഹമ്മദ് ഷേഖാണ് ലോലാബില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരം സുരക്ഷസേനയ്ക്കു നല്‍കിയത്. നേരത്തേ കുപ്വാരയില്‍ സ്ഫോടനം നടത്താനുള്ള നീക്കം സുരക്ഷാസേന തകര്‍ത്തിരുന്നു. ഹന്ദ്വാര-ബാരാമുള്ള പാതയില്‍ ഗാനപോറയ്ക്കു സമീപം സ്ഥാപിച്ചിരുന്ന ഐ.ഇ.ഡി. കണ്ടെത്തി സുരക്ഷാസേന നിര്‍വീര്യമാക്കുകയായിരുന്നു.

അതേസമയം, കുല്‍ഗാമില്‍ ഒരു ഭീകരനെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. 19/06/22 വൈകിട്ടോടെയാണ് ഇവിടെ ഏറ്റുമുട്ടലുണ്ടായത്. കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. ജമ്മുവിലെ സ്‌കൂള്‍ അധ്യാപിക രജനി ബാലയെ കൊലപ്പെടുത്തിയ രണ്ടു ഭീകരരെ സുരക്ഷാസേന രണ്ടുദിവസം മുമ്പ് വധിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *